ETV Bharat / state

പെരുന്നാളിന് അറക്കാൻ എത്തിച്ച പോത്ത് വിരണ്ടു; അറവുകാരന് പരിക്ക് - BUFFALO TURNED VIOLENT IN KOZHIKODE - BUFFALO TURNED VIOLENT IN KOZHIKODE

അറക്കാൻ വേണ്ടി പിടിക്കവെ അറവുകാരനെ തൊഴിച്ച് പരിക്കേൽപ്പിച്ച ശേഷം പോത്ത് വിരണ്ടോടുകയായിരുന്നു.

പോത്ത് വിരണ്ടോടി  കോഴിക്കോട് പോത്ത് വിരണ്ടോടി  BUFFALO TURNED VIOLENT ATTACK  BUFFALO TURNED VIOLENT OMASSERY
BUFFALO TURNED VIOLENT IN KOZHIKODE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 6:13 PM IST

പെരുന്നാളിന് അറക്കാൻ എത്തിച്ച പോത്ത് വിരണ്ടു (ETV Bharat)

കോഴിക്കോട് : ഓമശ്ശേരി മാനിപുരം കൊളത്തക്കര മദ്രസയില്‍ പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഏഴു പോത്തുകളാണ് ഇവിടെ അറക്കാൻ എത്തിച്ചിരുന്നത്. അറവുകാരെത്തി പോത്തിനെ പിടിച്ചപ്പോൾ ഇയാളെ തൊഴിച്ച് പരിക്കേൽപ്പിച്ച് പോത്ത് വിരണ്ടോടുകയായിരുന്നു.

തുടർന്ന് മാനിപുരം പുഴയിൽ ചാടിയപോത്ത് പുഴകടന്ന് ഒരു വീടിന്‍റെ കോമ്പൗണ്ടിലെത്തി. പോത്ത് വിരണ്ട വിവരമറിഞ്ഞ് മുക്കത്ത് നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി. രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷം വിരണ്ട പോത്തിനെ പിടിച്ചു കെട്ടി.

മുക്കം അഗ്നിശമനസേന ഓഫീസിലെ അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ആർ.മധു, ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, സീനിയർ ഫയർ ഓഫീസർ സി മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെടി ജയേഷ്, കെ രജീഷ്, ജിആർ അജേഷ്, കെപി രാധാകൃഷ്‌ണൻ, ജോളി ഫിലിപ്പ് എന്നിവർ ചേർന്നാണ് വിരണ്ട പോത്തിനെ തളച്ചത്.

Also Read : വികാരാബാദിൽ യുവാവിനെ പുള്ളിപ്പുലി ആക്രമിച്ചു; ആശങ്കയിൽ പ്രദേശവാസികൾ - Leopard Attack in Vikarabad

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.