ETV Bharat / state

ഹരിയാനയില്‍ ഫാക്‌ടറിയിലെ ബോയിലര്‍ പൊട്ടിത്തെറി, വിശദമായ അന്വേഷണത്തിന് പൊലീസ് - boiler blast in Haryana

ധരുഹേര മേഖലയിലെ ഫാക്‌ടറിയിലെ ബോയില്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്.

boiler blast  Haryana  40 Injured After Boiler Blast  Haryana Factory Boiler Blast
Around 40 Injured After Boiler Blast In Haryana's Factory
author img

By ETV Bharat Kerala Team

Published : Mar 17, 2024, 10:35 AM IST

റെവാരി (ഹരിയാന): ഹരിയാനയിലെ റെവാരിയിലെ ധരുഹേര മേഖലയിലെ ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. ഇന്നലെ (മാര്‍ച്ച് 16) വൈകുന്നേരത്തോടെയാണ് സംഭവം.

പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ പരിക്കേറ്റവരെ റെവാരിയിലെ സർ ഷാദി ലാൽ ട്രോമ സെന്‍ററിലാണ് പ്രവേശിപ്പിച്ചത്.

പരിക്കറ്റവരിൽ ഒരാൾക്ക് അൽപം ഗുരുതരമായ പെള്ളലാണെന്നും അയാളെ മറ്റൊരു ഹോസ്‌പിറ്റലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സിവിൽ സർജൻ ഡോ. സുരേന്ദർ യാദവ് പറഞ്ഞു. ഫാക്‌ടറിയിൽ ബോയിലർ പെട്ടിത്തെറിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് സിറ്റി പൊലീസ് സ്‌റ്റേഷനിലെ ഓഫീസർ പർമോദ് കുമാർ പറഞ്ഞു.

നിർത്തിയിട്ടിരുന്ന തീവണ്ടി ബോഗി കത്തി നശിച്ചു : ഹരിയാനയിലെ അംബാല റെയിൽവേ സ്‌റ്റേഷനിലാണ് ഇന്നലെ നിർത്തിയിട്ടിരുന്ന തീവണ്ടി ബോഗി കത്തി നശിച്ചു. ഇന്ന് വൈകിട്ട് അംബാല സിറ്റി റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനിനകത്ത് ജീവനക്കാര്‍ ഗ്യാസ് അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു.ബോഗിയിൽ നിന്ന് തീ പടരുന്നത് കണ്ട് സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാനായത്.

റെയിൽവേ ജീവനക്കാർ ബോഗിക്കുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പെ ബോഗിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ മൂന്നോളം ഫയര്‍ എഞ്ചിനുകളുമായി അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്‌ക്കാന്‍ ശ്രമമാരംഭിച്ചിരുന്നു.

Also read : ട്രെയിന്‍ ബോഗിയില്‍ വന്‍ പൊട്ടിത്തെറിയും തീപിടിത്തവും ; ജീവനക്കാര്‍ ഭക്ഷണം പാചകം ചെയ്‌തതെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.