ഇടുക്കി: നെടുംകണ്ടത്ത് ജപ്‌തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ലോൺ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ഉണ്ടെന്നിരിക്കെ ബാങ്കിൻ്റെ ദൃതി പിടിച്ചുള്ള ജപ്‌തി നടപടി എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
ബാങ്ക് മാനേജരെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നെടുംകണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം ബിജെപി മണ്ഡലം പ്രസിഡൻ്റ് ബിജു കോട്ടയിൽ ഉദ്ഘാടനം ചെയ്‌തു. മരിച്ച ഷീബയുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിൻ്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ബാങ്കിനു മുമ്പിൽ നടത്തി പ്രതിഷേധ പരിപാടി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിൽ വിവിധ സംഘടനകൾ ബാങ്കിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്താന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇന്നലെ മൃതദ്ദേഹവുമായി ബാങ്കിന് മുമ്പിൽ പ്രതിഷേധം നടന്നിരുന്നു.
Also Read : പഠനത്തിന് അനുമതി നിഷേധിച്ച് വിവാഹം; നവവധു ആത്മഹത്യ ചെയ്‌തു