കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ. പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിൽ ബിജെപിയ്ക്ക് 24000 വോട്ട് കിട്ടുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 8000 വോട്ട് മാത്രം കിട്ടുന്നു. ബാക്കി വോട്ട് എവിടെ പോകുന്നുവെന്നും കോട്ടയത്ത് ഇടതുമുന്നണി നേതാക്കൾ നടത്തിയ വാർത്ത സമ്മേളനത്തിൽ റസല്‍ ചോദിച്ചു.
തിരുവഞ്ചൂർ ബിജെപിയുമായി ഡീൽ നടത്തുന്നുവെന്നു വ്യക്തമാണെന്നും റസൽ ആരോചിച്ചു. കടുത്തുരുത്തിയിലും പാലായിലും ഇത് തന്നെയാണ് നടക്കുന്നത്. യുഡിഎഫിലെ രണ്ട് പ്രബല നേതാക്കള്‍ നിയമസഭയില്‍ തങ്ങളുടെ സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി വോട്ട് കച്ചവടം നടത്തുന്നുവെന്നും സിപിഎം ആരോപിച്ചു.
കോട്ടയം നിയമസഭ മണ്ഡലത്തിൽ എൻഡിഎയ്‌ക്ക് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 24,214 വോട്ടുകളാണ്. 21,564 വോട്ടുകളാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് ലഭിച്ചത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് 8611 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎയുടെ വോട്ടുകൾ എവിടെ പോവുന്നുവെന്നും റസല്‍ ചോദ്യമുന്നയിച്ചു.
Also Read: രണ്ടില വാടി തളർന്നിരിക്കുന്നു, ആ ചിഹ്നത്തിൽ ഇനി അവകാശവാദം ഉന്നയിക്കില്ല': അപു ജോൺ ജോസഫ്