ETV Bharat / state

'മനുഷ്യ ജീവന് 10 ലക്ഷം രൂപ വിലയിടുന്ന നിലപാട് മാറ്റണം'; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി - Arch bishop Mar Joseph Pamplany

വന്യമൃഗ ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി  about elephant attack in wayanad  Bishop against government  Arch bishop Mar Joseph Pamplany
മനുഷ്യ ജീവന് 10 ലക്ഷം രൂപ വിലയിടുന്ന സർക്കാരിൻ്റെ നിലപാട് മാറ്റണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
author img

By ETV Bharat Kerala Team

Published : Feb 12, 2024, 12:32 PM IST

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കോട്ടയം : മനുഷ്യ ജീവന് 10 ലക്ഷം രൂപ വിലയിടുന്ന സർക്കാരിൻ്റെ നിലപാട് മാറ്റണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനപൂർവ്വം ഉള്ള നരഹത്യയ്ക്കു കൂട്ടുനിന്നു എന്ന കുറ്റം ചുമത്തി നടപടി സ്വീകരിക്കണം. വന്യമൃഗ ആക്രമണത്തിൽ എത്ര പേർ മരിച്ചാലും വനംവകുപ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നില്ല എന്നത് ആവർത്തിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

കർഷകന് പണമല്ല ജീവനും സ്വത്തിനും സംരക്ഷണമാണ് ആവശ്യമെന്നത് സർക്കാർ മനസിലാക്കണം. വനാതിർത്തിയും കൃഷിഭൂമിയും തമ്മിൽ സുരക്ഷിതവേലിയോ മതിലോ കെട്ടി വേർതിരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന്‌ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമര്‍ശനവുമായി രംഗത്തെത്തിയത്.

ALSO READ : ഓപ്പറേഷൻ ബേലൂർ മഖ്‌ന ; മയക്കുവെടിക്ക് ഒരുക്കങ്ങളുമായി വനംവകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.