ETV Bharat / state

പക്ഷിപ്പനി : അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് പരിശോധന - Bird Flu In Kerala - BIRD FLU IN KERALA

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് അതിർത്തികളിൽ പരിശോധന കർശനമാക്കി അധികൃതർ

പക്ഷിപ്പനി  CHECK POSTS AT THE BORDERS  BIRD FLU CONFIRMED IN KERALA  കാസർകോട്
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
author img

By ETV Bharat Kerala Team

Published : Apr 23, 2024, 1:46 PM IST

കാസർകോട് : കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദക്ഷിണ കന്നഡ അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് പരിശോധന. തലപ്പാടി, ശാരദ്‌ക, ജാൽസൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ കോഴികളെയെത്തിക്കുന്ന വണ്ടികൾ നിരീക്ഷിക്കാൻ തുടങ്ങിയത്.

ദക്ഷിണ കന്നഡയിൽ നിന്ന് കേരളത്തിലേക്ക് കോഴിയിറച്ചി, കോഴി എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ തിരിച്ച് മടങ്ങുമ്പോൾ അതിർത്തികളിൽ നിന്ന് അണുവിമുക്തമാക്കുകയയും ചെയ്യും. തന്ത്രപ്രധാനമായ മൂന്ന് അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണെന്ന് വെറ്ററിനറി ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുൺകുമാർ പറഞ്ഞു.

പക്ഷിപ്പനി ദേശാടന പക്ഷികളെയും ബാധിക്കാറുണ്ട്. വേനൽക്കാലമായതിനാൽ ഇത്തരം പക്ഷികൾ കുറവാണ്. വൈറസ് ബാധിച്ച കോഴികളിൽ നിന്ന് മറ്റ് പക്ഷികളിലേക്കും മനുഷ്യരിലേക്കുമാണ് പനി പകരുക. പക്ഷിപ്പനി ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പനി പകരില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി നിയന്ത്രണ വിധേയമാകുംവരെ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കള്ളിങ് പൂർത്തിയായി : പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്ന് മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്‌ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്.

എടത്വയിൽ 5,355 പക്ഷികളെയും ചെറുതനയിൽ 11,925 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി ഏപ്രിൽ 20 ന് അണുനശീകരണവും കോമ്പിങ്ങും നടത്തി.

ALSO READ : പക്ഷിപ്പനി: ആലപ്പുഴയിൽ കടുത്ത നിയന്ത്രണങ്ങളുമായി ഭരണകൂടം; ഇറച്ചി, മുട്ട വിപണനത്തിന് നിരോധനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.