ETV Bharat / state

ആദായ നികുതി വകുപ്പിന്‍റെ നോട്ടീസുകൾക്കെതിരെ ബിനോയി കോടിയേരി ഹൈക്കോടതില്‍ - ബിനോയി കോടിയേരി ഹൈക്കോടതില്‍

തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ആദായ നികുതി വകുപ്പിന്‍റെ നടപടി നിയമ വിരുദ്ധമാണെന്നും ബിനോയി കോടിയേരിയുടെ ഹര്‍ജിയില്‍ പറയുന്നു.

Binoy Kodiyeri  Binoy Kodiyeri in High Court  ബിനോയി കോടിയേരി  ബിനോയി കോടിയേരി ഹൈക്കോടതില്‍  ആദായ നികുതി വകുപ്പ്
Binoy Kodiyeri approaches High Court
author img

By ETV Bharat Kerala Team

Published : Feb 26, 2024, 9:45 PM IST

എറണാകുളം : ആദായ നികുതി വകുപ്പിന്‍റെ നോട്ടീസുകൾക്കെതിരെ ബിനോയി കോടിയേരി ഹൈക്കോടതിയെ സമീപിച്ചു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അടക്കം തേടിയ ആദായ നികുതി വകുപ്പിന്‍റെ നടപടി ചോദ്യം ചെയ്‌താണ് ഹർജി. ഹോംസ് ജനറൽ ട്രേഡിംഗ് എൽ.എൽ.സിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് തേടിയിരുന്നു. ആദായ നികുതി വകുപ്പിന്‍റെ നടപടി നിയമ വിരുദ്ധമായതിനാൽ നോട്ടീസുകൾ റദ്ദാക്കണമെന്നാണ് ബിനോയി കോടിയേരിയുടെ ആവശ്യം.

കോടിയേരിയുടെ മകൻ എന്നതിനാൽ തന്നെ പിന്തുടർന്ന് വേട്ടയാടി. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയും ഉണ്ടായിരുന്നു. തന്നെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ്
ആദായ നികുതി വകുപ്പിൽ പരാതി വരുന്നത്. കൂടാതെ 2019 ൽ നവംബറിലും, ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴി കൊടുത്തിട്ടുണ്ടെന്നും ബിനോയി കോടിയേരി ഹർജിയിൽ പറയുന്നു.

Also Read:കളത്തിലിറങ്ങി സിപിഐ, 4 സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.