എറണാകുളം: കൊച്ചിയിൽ പോത്തിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി അജയ് രമേശാണ് മരിച്ചത്. ഇന്ന് (ജൂണ്‍ 13) പുലർച്ചെ സീപോർട്ട് എയർപോർട്ട് റോഡിലാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തിയ ബൈക്ക് പോത്തിനെ ഇടിക്കുകയും ബൈക്ക് ഓടിച്ച രമേശ് തെറിച്ച് വീഴുകയുമായിരുന്നു. തിരക്കേറിയ സീപോർട്ട് എയർപോട്ട് റോഡ് പോത്ത് മുറിച്ച് കടന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ പോത്തിനും ജീവഹാനി സംഭവിച്ചു.