ETV Bharat / state

കോഴിക്കോട്ട് ടിപ്പർ ലോറിയ്‌ക്കടിയില്‍പ്പെട്ട് 60കാരിക്ക് ദാരുണാന്ത്യം - WOMEN DIED IN ACCIDENT - WOMEN DIED IN ACCIDENT

ലോറിയ്ക്ക‌ടിയിൽപ്പെട്ട 60 കാരി സംഭവസ്ഥലത്തുവച്ച് മരിച്ചു

BIKE AND LORRY ACCIDENT  ലോറിയും ബൈക്കും കൂട്ടിയിടിച്ചു  കോഴിക്കോട് ബൈക്ക് അപകടം  BIKE AND LORRY ACCIDENT KOZHIKODE
Madhavi (60) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 11:11 AM IST

കോഴിക്കോട് : മുക്കം അഗസ്ത്യമുഴിയിൽ ലോറിയ്‌ക്കടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. കളൻതോട് തത്തമ്മപറമ്പിൽ മാധവി (60) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് വേലായുധനെ (60) പരിക്കുകളോടെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. അഗസ്ത്യമുഴി അങ്ങാടിയിൽ ഗതാഗത കുരുക്കിനിടയിലൂടെ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡരികിലെ കോൺക്രീറ്റിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു. ബൈക്കോടിച്ചിരുന്ന വേലായുധൻ റോഡരികിലേക്കും മാധവി റോഡിൻ്റെ വലതുവശത്ത് ടിപ്പറിൻ്റെ പിൻചക്രത്തിന് മുന്നിലേക്കും ആണ് വീണത്.

Also Read: കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്, പ്രതി കസറ്റഡിയില്‍

ഇത് ടിപ്പർ ഡ്രൈവർ കണ്ടില്ല. ടിപ്പർ മുന്നോട്ട് എടുത്തപ്പോൾ മാധവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ മാധവിയുടെ മരണം സംഭവിച്ചിരുന്നു. മുക്കം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എം അബ്‌ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.