ETV Bharat / state

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; കേസ് എടുത്തത് അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിന് - bharatiya nyaya sanhitha case - BHARATIYA NYAYA SANHITHA CASE

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

BHARATIYA NYAYA SANHITHA  ഭാരതീയ ന്യായസംഹിത  BHARATIYA NYAYA SANHITHA FIR  KONDOTTY POLICE STATION
police (file photo ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 5:31 PM IST

മലപ്പുറം: ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. അർധരാത്രി 12:20 നാണ് കേസ് എടുത്തത്.

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയായാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്‌ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ തയ്യാറാക്കിയത്.

Also Read: പഞ്ചസാര ചാക്കുകള്‍ക്കടിയില്‍ ലഹരിവസ്‌തുക്കള്‍; രാത്രികാല പെട്രോളിങ്ങിനിടെ യുവാവിനെ പിടികൂടി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.