ETV Bharat / state

കൊല്ലത്തെ ബാങ്കിൽ പണം നൽകുന്ന സാന്താക്ലോസ്; ഇടപാടുകാർക്ക് അപൂർവ കാഴ്‌ച - CASHIER DRESSED UP AS SANTA CLAUSE

കടപ്പാക്കടയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയിലാണ് പണം നൽകുന്ന സാന്താക്ലോസ് അപൂർവ കാഴ്‌ചയായത്.

CHRISTMAS  CHRISTMAS CELEBRATION  CASHIER AS SANTA CLAUSE  CENTRAL BANK OF INDIA KOLLAM
Cashier Babukuttan (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 25, 2024, 6:37 PM IST

കൊല്ലം: ക്രിസ്‌മസിന് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ പണം നൽകുന്ന സാന്താക്ലോസിനെ ആരും കേട്ടും കണ്ടും കാണില്ല. എന്നാൽ കൊല്ലത്ത് അങ്ങനൊരു സാന്താക്ലോസ് പിറവിയെടുത്തു. കടപ്പാക്കടയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയിലാണ് പണം നൽകുന്ന സാന്താക്ലോസിനെ കാണാൻ കഴിഞ്ഞത്.

ബാങ്കിലെത്തിയവർക്കെല്ലാം നല്ലൊരു കാഴ്‌ചയാണ് ബാങ്കിലെ ക്യാഷ് കൗണ്ടറിൽ കാണാൻ കഴിഞ്ഞത്. ബാങ്കിലെ സീനിയർ കാഷ്യർ കൊല്ലം രാമൻകുളങ്ങര സ്വദേശി ബാബു കുട്ടനാണ് സാന്താക്ലോസ് വേഷമണിഞ്ഞ് ജോലിക്കെത്തിയത്. ജോലി കാഷ്യർ ആയതിനാൽ ബാങ്കിലെത്തിയവർക്ക് മധുരവും സമ്മാനപൊതികളും നൽകുന്നതിന് പകരം കറൻസി നോട്ടുകളാണ് 57 കാരനായ ബാബു കുട്ടൻ നൽകിയത്.

സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയിലെ കാഷ്യർ ക്രിസ്‌മസ് അപ്പുപ്പനായി വേഷം ധരിച്ചപ്പോൾ. (ETV Bharat)

ബാങ്കിലെ മറ്റെല്ലാ ജീവനക്കാരും ചുവപ്പ് വസ്ത്രമണിഞ്ഞ് സാന്താക്ലോസിൻ്റെ തൊപ്പിയും ചൂടിയാണ് ബാങ്കിൽ ജോലി ചെയ്‌തത്. ബാങ്കിൽ എത്തിയവർ സാന്താക്ലോസ് കാഷ്യറോട് കേക്കും വൈനും ആവശ്യപ്പെട്ടെങ്കിലും സമാധാനത്തിൻ്റെ സന്ദേശമാണ് ബാബു കുട്ടൻ നൽകിയത് . ക്രിസ്‌മസിന് മാത്രമല്ല വേഷം കെട്ടുന്നത്, ഓണത്തിന് മാവേലിയായും വേഷം കെട്ടാറുണ്ട്. എന്നാൽ ഓഫിസിൽ വേഷം കെട്ടി ജോലി ചെയ്യുന്നത് ആദ്യമായിട്ടാണ്. ഓണത്തിന് മാവേലി വേഷം കെട്ടി മറ്റ് ബാങ്കുകളിലെത്തി ഓണാശംസകൾ നേരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വേഷം കെട്ടി ജോലി ചെയ്യുന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണെന്നാണ് ബാബു കുട്ടൻ പറയുന്നത്. രാവിലെ 10 മണിക്ക് ജോലിയിൽ പ്രവേശിച്ചാൽ വൈകിട്ട് അഞ്ച് മണി വരെയാണ് ജോലി സമയം. അത്രയും മണിക്കൂർ വേഷം ധരിച്ച് മുഖം മൂടി ചൂടി ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാലും ബാങ്കിൽ വരുന്നവർക്ക് സമാധാനത്തിൻ്റെ സന്ദേശം നൽകി ക്രിസ്‌മസ് ആശംസകൾ നേരുന്നത് സന്തോഷം നൽകുന്നുണ്ടെന്ന് ബാബു കുട്ടൻ പറഞ്ഞു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ബാബു കുട്ടൻ്റെ ഈ വ്യത്യസ്‌ത നിലപാടിനോട് പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട്. 38 വർഷമായി ബാബു കുട്ടൻ ജോലിയിൽ പ്രവേശിച്ചിട്ട്.

Also Read: ഇവിടെ ഇങ്ങനാണ് ഭായി! സ്‌റ്റേ ബസ് ജീവനക്കാർക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് കോഴഞ്ചേരി നിവാസികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.