ETV Bharat / state

കർഷകർക്ക് പ്രതീക്ഷ നല്‍കി ഏത്തയ്‌ക്ക വില ഉയരുന്നു; പക്ഷെ വ്യാപാരികള്‍ക്ക് ആശങ്ക - Banana Market Price Rise - BANANA MARKET PRICE RISE

ഓണവിപണി അടുക്കുന്നതോടെ ഏത്തയ്‌ക്കയുടെ വില ഉയർന്നു. ഏത്തയ്‌ക്ക വില 60 രൂപയ്‌ക്കടുത്തെത്തി. വില കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ഏത്തക്കായ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ ആശങ്കയിലാണ്.

ഏത്തയ്‌ക്കയുടെ വില ഉയർന്നു  BANANA PRICE RISE IN KERALA  ഓണവിപണി  LATEST NEWS IN MALAYALAM
Banana Price Rise In Kerala (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 4:51 PM IST

ഏത്തയ്‌ക്കയുടെ വിപണി വില ഉയർന്നു (ETV Bharat)

ഇടുക്കി: ഓണവിപണി അടുത്തതോടെ ഏത്തയ്‌ക്കയുടെ വിപണി വില ഉയർന്നു. ഒന്നരമാസം മുമ്പ് വരെ 45 ന് അടുത്തായിരുന്ന ഏത്തയ്‌ക്ക വില 60 രൂപയ്‌ക്കടുത്തെത്തി. വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

ഓണമടുത്തതോടെ കൂടുതൽ ഏത്തയ്‌ക്ക വിപണിയിലേക്ക് എത്തി തുടങ്ങി. മാത്രമല്ല ഓണവിപണി മുമ്പില്‍ കണ്ട് കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ വിളവെടുപ്പാരംഭിച്ചു. ഓണവിപണി കൂടുതല്‍ സജീവമാകുന്നതോടെ ഏത്തയ്‌ക്കയ്ക്ക് ആവശ്യകതയും വര്‍ധിക്കും. ചിപ്പ്‌സ് നിര്‍മ്മാണത്തിനാണ് ഏത്തക്കായ കൂടുതല്‍ ആവശ്യമായി വരുന്നത്.

എന്നാൽ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ഏത്തക്കായ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ ആശങ്കയിലാണ്. ഏത്തയ്‌ക്കയുടെ വില വര്‍ധിക്കുന്നത് ചെറുകിട വ്യാപാരത്തെ ബാധിക്കുമോയെന്ന ആശങ്കയും വ്യാപാരികൾ പങ്ക് വയ്ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നടക്കം ഏത്തയ്‌ക്ക വിപണിയിലേക്കെത്താറുണ്ട്. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏത്തയ്‌ക്കയുടെ ഉത്പാദനം ഹൈറേഞ്ചില്‍ കുറഞ്ഞിട്ടുണ്ട്.

Also Read: ഓണത്തിന് സഹകരണ സംഘത്തിന്‍റെ 2000 ഓണം ചന്തകള്‍: മന്ത്രി വി എന്‍ വാസവന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.