ETV Bharat / state

അന്തസും അഭിമാനവും പുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി; ലൈംഗികാതിക്രമക്കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം - SEXUAL ASSAULT BALACHANDRAMENON

രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്നും ഉത്തരവിൽ പരാമർശം

Balachandra Menon  ലൈംഗികാതിക്രമക്കേസ്  Malayalam film industry  anticipatory bail
Balachandra Menon(L), Kerala High Court (R) (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 5:50 PM IST

എറണാകുളം: ലൈംഗികാതിക്രമക്കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്. പരാതി നൽകിയതിൻ്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. അന്തസും അഭിമാനവും സ്‌ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ജാമ്യം നൽകവെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്‌റ്റിസ് പിവി കുഞ്ഞിക്കൃഷ്‌ണൻ, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും, സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ ബാലചന്ദ്രമേനോൻ്റെ വാദം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പരാതി നൽകാൻ ഉണ്ടായ കാലതാമസം തന്നെ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദം ബലപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ നിലപാടെടുത്തു. ജാമ്യം നൽകാൻ പ്രധാന കാരണമായി കോടതി പരിഗണിച്ചതും ഇതേ വാദം തന്നെയാണ്. പരാതിക്കാരിയായ നടി തന്നെ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോൻ അറിയിച്ചിരുന്നു.

2007 ജനുവരി 12 നും 21 നുമിടയിലായിരുന്നു ലൈംഗികാതിക്രമം നടന്നതെന്നായിരുന്നു എഫ്‌ഐആർ. 2007 ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

Read More: 'കാറോടിച്ചത് ബാലുവല്ല, അര്‍ജുന്‍, അദ്ദേഹത്തിന്‍റെ പേരില്‍ കേസുണ്ടെന്ന് അറിയാമായിരുന്നു'; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ 6 വര്‍ഷത്തിനിപ്പുറം തുറന്നടിച്ച് ലക്ഷ്‌മി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.