ETV Bharat / state

ജീവിതമല്ലേ...പഞ്ചറാകാതിരിക്കാൻ ആയിഷയ്ക്ക് ഇതാണ് മാർഗം - 52 വയസ്സിലും ജോലി തുടർന്ന് ആയിഷത്ത

ഇരുപതാം വയസ്സിൽ ടയറുകളുടെ പഞ്ചർ ഒട്ടിച്ചു തുടങ്ങിയതാണ് ആയിഷത്ത. 52 -ാം വയസ്സിലും ജോലി തുടരുകയാണ്.

Patching Punctures  മലപ്പുറം  പഞ്ചർ കട  52 വയസ്സിലും ജോലി തുടരുന്നു
Even At The Age Of 52, Ayishatha Continues The Work Of Patching Punctures
author img

By ETV Bharat Kerala Team

Published : Mar 8, 2024, 4:50 PM IST

Updated : Mar 8, 2024, 4:55 PM IST

ആയിഷത്ത എന്ന പഞ്ചർതാത്ത

മലപ്പുറം : ഇരുപതാം വയസ്സിൽ ടയറുകളുടെ പഞ്ചർ ഒട്ടിച്ചു തുടങ്ങിയതാണ് എടവണ്ണ പത്തപ്പിരിയം സ്വദേശിയായ ആയിഷത്ത. 52 വയസ് കഴിഞ്ഞിട്ടും ആയിഷത്താത്ത പഞ്ചർ ഒട്ടിക്കൽ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ് (Even At The Age Of 52, Ayishatha Continues The Work Of Patching Punctures). ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഹോട്ടൽ ജോലികൾ ഉൾപ്പെടെ എല്ലാം ആയിഷത്ത പയറ്റി നോക്കിയിട്ടുണ്ടെങ്കിലും മഞ്ചേരി മേലാക്കത്തുള്ള പഞ്ചർ കടയാണ് ഇപ്പോഴത്തെ ഏക ജീവിതം മാർഗം.

സ്ത്രീകൾ അധികം ഇറങ്ങി ചെല്ലാത്ത ഒരു തൊഴിൽ മേഖലയിൽ ഇത്രനാൾ പിടിച്ചുനിൽക്കുക എന്നതും ചില്ലറ കാര്യമല്ല. സ്ത്രീകൾക്ക് ഒരു ജോലി, പുരുഷന്മാർക്ക് മറ്റൊരു ജോലി എന്നൊന്നില്ല എന്നതാണ് ആയിഷത്തയുടെ പോളിസി. അന്നന്നത്തെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്‌ടപ്പെടുന്ന ഒരുപാട് വനിതകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഒരാൾ മാത്രമാണ് ആയിഷത്ത എന്ന പഞ്ചർതാത്ത.

Last Updated : Mar 8, 2024, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.