ETV Bharat / state

ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു - AUTO ACCIDENT DEATH

യാത്രക്കാരെ കൊണ്ടാക്കിയ ശേഷം മടങ്ങിവരവെയാണ് അപകടം ഉണ്ടായത്.

ഓട്ടോ മതിലിൽ ഇടിച്ച് പരിക്കേറ്റു  AUTO DRIVER DIED  AUTO ACCIDENTS  KOZHIKODE ACCIDENTS
അബ്‌ദുല്ലത്തീഫ്(50) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 2:17 PM IST

കോഴിക്കോട്: ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാവൂർ പാറമ്മൽ പാലിശ്ശേരി അബ്‌ദുല്ലത്തീഫ്(50) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കൊണ്ടാക്കിയ ശേഷം മടങ്ങിവരുന്നവഴി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.

ഉടൻതന്നെ ഓടിയെത്തിയ പരിസരവാസികൾ അബ്‌ദുല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read: വളര്‍ത്തുപൂച്ചയെ കാണാതായതില്‍ തര്‍ക്കം; തൃശൂരില്‍ വയോധികനെ കൊച്ചുമകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.