ETV Bharat / state

പെട്രോൾ പമ്പിലെ ആത്മഹത്യ ശ്രമം; ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു - SUICIDE ATTEMPT IN PETROL PUMP

കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പ്രാഥമിക നിഗമനം.

author img

By ETV Bharat Kerala Team

Published : Mar 24, 2024, 10:18 AM IST

Updated : Mar 24, 2024, 12:49 PM IST

ATTEMPTED SUICIDE IN PETROL PUMP  ATTEMPTED SUICIDE BY POURING PETROL  ATTEMPTED SUICIDE THRISSUR  IRINGALAKUDA SUICIDE ATTEMPTED
Attempted Suicide By Pouring Petrol Iringalakuda Thrissur

തൃശൂർ : ഇരിങ്ങാലക്കുട മറീന ഹോസ്‌പിറ്റലിനു മുൻവശത്തെ പെട്രോൾ പമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച 43കാരന്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

ഇന്നലെ (23-03-2024) രാത്രി ഏകദേശം 8 മണിയോട് കൂടി പെട്രോൾ പമ്പിൽ എത്തിയ യുവാവ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പമ്പ് ജീവനക്കാർ പെട്രോൾ നൽകാൻ തയ്യാറായില്ല. തുടർന്ന് കന്നാസിൽ പെട്രോൾ വാങ്ങിയ ഇയാൾ ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.

ഈ സമയം സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നിരക്ഷ നിലയത്തിലെ ആപ്‌ത മിത്ര വൊളന്‍റിയർ വിനു ഈ സംഭവം കണ്ട് ദ്രുതഗതിയിൽ പമ്പിൽ ഓടി വന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ (extinguisher) ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. അഗ്നി ശമന വകുപ്പിൽ നിന്നും കിട്ടിയ പരിശീലനം ഒന്ന് കൊണ്ട് മാത്രം ആണ് ഒരു വൻ ദുരന്തം ഒഴിവാക്കാൻ ആയതെന്ന് പമ്പ് അധികൃതർ പറഞ്ഞത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also read : കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകിയില്ല : മനംനൊന്ത് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

Last Updated : Mar 24, 2024, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.