ETV Bharat / state

താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം ; ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് - Attack On Swift Bus In Thamarassery

സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കിയയച്ചതിൽ പ്രകോപിതരായ അഞ്ചംഗ സംഘം കെഎസ്ആര്‍ടിസിയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി, ഡ്രൈവറെ ആക്രമിച്ചു. തടയാൻ ശ്രമിച്ച യാത്രക്കാരനെയും സംഘം മർദിച്ചു.

ATTACK ON KSRTC SWIFT BUS  THAMARASSERY  സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം  CRIME
ATTACK ON KSRTC SWIFT BUS IN THAMARASSERY (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 10:51 AM IST

കോഴിക്കോട് : താമരശ്ശേരിയില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് അക്രമം നടന്നത്. കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു.

രാത്രി ഒരു മണിയോടെയാണ് ആക്രമണം നടന്നത്. ബസ് യാത്രക്കാരനായ സുൽത്താൻബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്.
അക്രമി സംഘത്തിലെ ഒരാൾ നേരത്തെ ബസിൽ കയറാൻ ശ്രമിച്ചിരുന്നു. സീറ്റില്ല എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇതിനിടയിൽ കാറിലെത്തിയ അക്രമിസംഘം ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നത് കണ്ട് അത് തടയാൻ ശ്രമിച്ചതിനാണ് മുഹമ്മദ് അഷ്റഫിന് മർദനം ഏറ്റത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

ALSO READ : മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, ചോദ്യം ചെയ്‌തവര്‍ക്കെതിരെ പെപ്പര്‍ സ്പ്രേ പ്രയോഗം; ചങ്ങനാശ്ശേരിയില്‍ 3 പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.