ETV Bharat / state

പത്തനംതിട്ടയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ടോളം പേർക്ക് പരിക്ക്‌, VIDEO - ATTACK ON CAROL GROUP IN THIRUVALLA

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന് പൊലീസ്.

കരോൾ സംഘത്തിന് നേരെ ആക്രമണം  ATTACK ON CAROL GROUP  EIGHT INJURED INCLUDING WOMEN  LATEST NEWS IN MALAYALAM
Attack On Carol Group In Thiruvalla (ETV Bharat)
author img

By ETV Bharat Kerala Team

Published : 12 hours ago

പത്തനംതിട്ട: തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സ്‌ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 1.30നാണ് സംഭവം.

പത്തിലധികം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് കരോൾ സംഘം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരോൾ സംഘം അവസാന വീട് സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പരാതി.

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം (ETV Bharat)

മദ്യലഹരിയിലായിരുന്നു സംഘത്തിന്‍റെ ആക്രമണമെന്ന് കരോൾ സംഘത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കുമ്പനാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിൽ സ്‌ത്രീകള്‍ക്കും പാസ്‌റ്ററിനും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. ആളുകളുടെ പരിക്കുകള്‍ ഗുരുതരമല്ല.

അതേസമയം, വാഹനത്തിന് കടന്നുപോവാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ആക്രമണത്തിൽ രാഷ്‌ട്രീയമില്ലെന്നും കൊയ്‌പുറം പൊലീസ് വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരോൾ നടത്തിയ നല്ലേപ്പള്ളി ഗവ. യുപി സ്‌കൂളിലെ വിദ്യാർഥികൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ക്രിസ്‌മസ് വേഷമണിഞ്ഞ് കരോൾ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമസംഘം പ്രധാനധ്യാപികയെയും മറ്റ് അധ്യാപകരെയും അസഭ്യം പറഞ്ഞിരുന്നു. മാത്രമല്ല ശ്രീകൃഷ്‌ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അനിൽകുമാ൪, വി സുശാസനൻ, കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

'കേരളം മതനിരപേക്ഷതയുടെ ഉറച്ച കോട്ട', ക്രിസ്‌മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് ശിവൻകുട്ടി: ക്രിസ്‌മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്‌കൂളുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ തടസപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്‍റെ മതേതര മനസാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയത്തേയും തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്നിൽ തന്നെ ഉണ്ടാകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Also Read: വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാന്‍ ശ്രമിച്ച സംഭവം; നല്ലേപ്പിള്ളിയിൽ യുവജനസംഘടനകളുടെ പ്രതിഷേധ കരോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.