തൃശൂർ: ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെയാണ് അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം ജല സമൃദ്ധമായത്. ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. അതിരപ്പിള്ളിയുടെ മനോഹരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.
വേനലിൽ വെള്ളച്ചാട്ടം നൂല് പോലെ നേർത്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയ വെള്ളച്ചാട്ടം കാണാൻ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. അതേസമയം മഴ ഇനിയും ശക്തമാവുകയാണെങ്കിൽ അതിരപ്പിള്ളിയിലേക്കുള്ള പ്രവേശനം നിരോധിക്കും.
Also Read: കോട്ടയത്ത് കനത്ത മഴ: റോഡുകളില്‍ വാഹനം തെന്നിമാറി അപകടം, വ്യാപക നാശനഷ്‌ടം