തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി കന്യാകുമാരിയിലെന്ന് സ്ഥിരീകരണം. കന്യാകുമാരി റയില്‍വേ സ്റ്റേഷന് സമീപം കുട്ടിയെ കണ്ടുവെന്ന് സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് ബീച്ചിന് സമീപം കുട്ടിയെ കണ്ടതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
കന്യാകുമാരിയിലെത്തിയ പൊലീസ് സംഘം ബീച്ചിന് സമീപം അന്വേഷണം ആരംഭിച്ചു. റയില്‍വേ സ്റ്റേഷനിലും സംഘം പരിശോധന നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
ഇന്നലെയാണ് (ഓഗസ്റ്റ് 20) പെണ്‍കുട്ടി കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും പോയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് വീടുവിട്ടിറങ്ങിയത്. ഒരു മാസം മുമ്പാണ് അസം സ്വദേശിയായ കുട്ടി കഴക്കൂട്ടത്തെത്തിയത്.
Also Read: 13കാരിയുടെ തിരോധാനം; പാറശാല വരെ കുട്ടി ട്രെയിനില്‍ യാത്ര ചെയ്‌തു, പൊലീസ് തമിഴ്‌നാട്ടിലേക്ക്