ETV Bharat / state

തസ്‌മിത്തിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും; പൊലീസ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു - THASMITH THAMSAM REACH TVM TOMORROW

തസ്‌മിത്ത് തംസത്തിനെ നാളെ കേരളത്തില്‍ എത്തിക്കും. പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കഴക്കൂട്ടത്ത് നിന്നും വീടുവിട്ടിറങ്ങിയ 13കാരിയായ ഇന്നലെ (ഓഗസ്റ്റ് 21) കണ്ടെത്തിയത്.

THASMITH THAMSAM MISSING CASE  തസ്‌മിത്ത് തംസം നാളെ തിരിച്ചെത്തും  ASSAM GIRL MISSING CASE  MALAYALAM LATEST NEWS
Missing girl from Kazhakkoottam (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 10:18 AM IST

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും വീടുവിട്ടിറങ്ങിയ 13കാരിയായ അസം ബാലിക തസ്‌മിത്ത് തംസത്തിനെ നാളെ (ഓഗസ്റ്റ് 22) കേരളത്തില്‍ തിരിച്ചെത്തിക്കും. 38 മണിക്കൂറോളം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രി 10.15 ഓടെയാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്‍റെ സംരക്ഷണയിലുള്ള കുട്ടിയെ തിരികെ നാട്ടിലെത്തിക്കാന്‍ കഴക്കൂട്ടം എസ്ഐ രഞ്‌ജിത്തിന്‍റെ നേതൃത്വത്തില്‍ നാല് അംഗ സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു.

തമിഴ്‌നാട്ടിലെ താംബരത്തു നിന്നു പശ്ചിമ ബംഗാളിലെ ചിത്തരഞ്ജനിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നായിരുന്നു കുട്ടിയെ ഇന്നലെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തുന്നത്. ചൊവാഴ്‌ച രാവിലെ ഒമ്പത് മണിക്ക് കാണാതായ കുട്ടിയെ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കന്യാകുമാരിയിലേക്ക് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസില്‍ കണ്ടെന്ന് യാത്രക്കാരി അറിയിച്ചതോടെയാണ് പൊലീസിന് കുട്ടിയുടെ സഞ്ചാരപാതയെ കുറിച്ച് സൂചന ലഭിക്കുന്നത്.

തുടര്‍ന്ന് കന്യാകുമാരിയില്‍ നിന്നും കുട്ടി ചെന്നൈ എഗ്‌മൂര്‍ എന്ന സ്ഥലത്ത് ട്രെയിനിലിറങ്ങി എന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും കേരള പൊലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെടുകയും ചെയ്‌തു. ഇതിനിടെ കുട്ടി എഗ്‌മൂറില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ താംബരത്തേക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടിലെ താംബരത്ത് നിന്നും ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു എത്തുകയും മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ട്രെയിനില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

Also Read: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി വിശാഖപട്ടണത്ത്; കണ്ടെത്തിയത് മലയാളി അസോസിയേഷന്‍ പ്രതിനിധികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.