കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ പകർത്താൻ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറകള്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വർഷം കൊണ്ട് നേടിക്കൊടുത്തത് റെക്കോഡ് വരുമാനം. ഒരു വർഷം കൊണ്ട് 400 കോടിയിലേറെ രൂപയാണ് പിഴയായി സംസ്ഥാന സര്‍ക്കാരിലേക്ക് എത്തിയത്.
2023 ജൂണ്‍ അഞ്ചിനായിരുന്നു എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്. 726 ക്യാമറകളാണ് റോഡുകളില്‍ അന്ന് സ്ഥാപിതമായത്. 232 കോടി രൂപയുടെ പദ്ധതി ഒരുവര്‍ഷം കൊണ്ട് തന്നെ മുടക്കുമുതലും തിരിച്ചുപിടിച്ച് ലാഭത്തിലെത്തിയിരിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നത് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ആണ്.
എന്നാല്‍ പദ്ധതിക്കായി ചെലവായ തുക ഇതുവരെ തന്നുതീര്‍ത്തിട്ടില്ലെന്നാണ് കെൽട്രോണിന്‍റെ പരാതി. ലഭിക്കാനുള്ള തുക ആവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയെ സമീപിച്ചു. 145 ജീവനക്കാര്‍ പദ്ധതിക്കായി ജോലി ചെയ്യുന്നുണ്ടെന്നും പണംകിട്ടാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നുമാണ് കെല്‍ട്രോണിന്‍റെ വാദം.
ALSO READ: കാഫിർ പരാമർശത്തിൽ നിയമസഭയിൽ വാക്കേറ്റം; പരാതി അന്വേഷണ ഘട്ടത്തിലെന്ന് എം ബി രാജേഷ്