ETV Bharat / state

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്‍റെ എഞ്ചിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക് - Rescue Operations In Wayanad - RESCUE OPERATIONS IN WAYANAD

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ഗ്രൂപ്പും. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളേയും ഉപയോഗിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി.

MASSIVE LANDSLIDE IN WAYANAD  ARMY ENGINEERING GROUP TO WAYANAD  വയനാട് ഉരുൾപൊട്ടൽ  മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ്
Landslide In Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 12:48 PM IST

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. ബെംഗളൂരുവിൽ നിന്നാണ് സൈന്യത്തിന്‍റെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (MEG) എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്‍റെ എഞ്ചിനീയറിങ് വിഭാഗം നടപ്പാക്കും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്‍റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി ടി മാത്യൂസുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസിന്‍റെ ഡ്രോണുകള്‍ വിന്യസിച്ച് തെരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തിൽ മരണസംഖ്യ ഉയരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാല് മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്.

Also Read: വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുൾപൊട്ടൽ; 3 കുഞ്ഞുങ്ങളുള്‍പ്പെടെ 45 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.