ETV Bharat / state

അര്‍ജുന്‍റെ കുടുംബത്തെ കാണാന്‍ മനാഫെത്തി; പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പായി - ARJUN FAMILY MANAF ISSUE Solved - ARJUN FAMILY MANAF ISSUE SOLVED

അർജുന്‍റെ കുടുംബവും മനാഫും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. എല്ലാം സംസാരിച്ചു തീര്‍ത്തു. തെറ്റിധാരണകൾ മാറിയെന്നും മനാഫും ജിതിനും പറഞ്ഞു.

ഷിരൂർ മണ്ണിടിച്ചിൽ  മനാഫും അർജുന്‍റെ കുടുംബവും ഒന്നായി  MANAF ISSUE COMPROMISED  ARJUNS FAMILY MANAF CONFLICT
Arjuns Family With Lorry Owner Manaf (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 11:01 PM IST

കോഴിക്കോട്: 'എന്തൊക്കെ ബഹളായിരുന്നു...ഒടുവിൽ പവനായി ശവമായി'. എല്ലാം പറഞ്ഞ് കോംപ്ലിമെന്‍റാക്കി. അതെ, ഒടുവിൽ അത് സംഭവിച്ചു. അർജുന്‍റെ മരണത്തിന് പിന്നാലെ പരസ്‌പരം ചെളിവാരി എറിഞ്ഞവർ തമ്മിൽ എല്ലാം പറഞ്ഞ് തീർത്തു. അർജുന്‍റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒടുവിൽ ഒത്തുതീർന്നു. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. തെറ്റിധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്‌ചയ്‌ക്ക് മുൻകൈയെടുത്തത്. മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്‌ദുള്‍ വാലി, സാജിദ് എന്നിവരുമാണ് കൂടിക്കാഴ്‌ചക്കെത്തിയത്. അർജുന്‍റെ കുടുംബത്തിൽ നിന്ന് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവരുമുണ്ടായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോൾ എല്ലാം സംസാരിച്ച് തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്ത സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിനും പറഞ്ഞു.

Also Read: സാക്ഷിയായി ആയിരങ്ങള്‍, ആഗ്രഹിച്ചുപണിത വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം; മനുഷ്യ മനസുകളില്‍ അര്‍ജുൻ ഇനി കണ്ണീരോര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.