ETV Bharat / state

ഷിരൂരിലെ രക്ഷാദൗത്യം; പുഴയില്‍ പരിശോധനയ്‌ക്ക് എട്ടംഗ മുങ്ങല്‍ വിദഗ്‌ധ സംഘം - Arjun Search Operation Updates - ARJUN SEARCH OPERATION UPDATES

അർജുനായി ഇന്ന് പുഴയിലിറങ്ങി പരിശോധന തുടരും. മുഖ്യമന്ത്രി കൂടുതൽ സൈനിക സഹായം അഭ്യർഥിച്ച് പ്രതിരോധമന്ത്രിയ്ക്ക് കത്തുനല്‍കി. ഐ ബോർഡ് പരിശോധനയിലെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.

ഷിരൂരിലെ മണ്ണിടിച്ചിലിൽ  SHIRUR LANDSLIDE MISSING UPDATES  ARJUN MISSING CASE KARNATAKA  അര്‍ജുന്‍ രക്ഷാദൗത്യം കര്‍ണാടക
അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 11:54 AM IST

കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താന്‍ പുഴയിലിറങ്ങി പരിശോധന നടത്തും. ഗംഗാവലിപുഴയിൽ മൂന്ന് ബോട്ടുകള്‍ നങ്കൂരമിട്ട് പരിശോധിക്കും. ശക്തമായ അടിയൊഴുക്ക് തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.

അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്‌ധരും വലിയ ചങ്ങാടം ഇറക്കി തെരച്ചിൽ നടത്തും. എട്ടംഗ സംഘമാണ് തെരച്ചില്‍ നടത്തുക. ശക്തമായ അടിയൊഴുക്കിലും തെരച്ചില്‍ നടത്താന്‍ കഴിയുന്ന പരിചയസമ്പന്നരായ 'ഈശ്വര്‍ മാല്‍പ്പെ' എന്ന സംഘമാണ് രക്ഷാദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്.

അർജുനായുളള തെരച്ചില്‍ ഇന്ന് പന്ത്രണ്ടാം നാളില്‍ എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് എ കെ ശശീന്ദ്രന്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയ മന്ത്രിമാര്‍ ഷിരൂരില്‍ എത്തിയിട്ടുണ്ട്. കൂടുതൽ സൈനിക സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്ത് അയക്കുകയും ചെയ്‌തു. ഐ ബോർഡ് പരിശോധനയിൽ കണ്ടെത്തിയ ട്രക്കിനെ കുറിച്ചുളള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.

Also Read: ഒമ്പതാം നാള്‍ ആശ്വാസ വാര്‍ത്ത, ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് സ്ഥിരീകരണം, അറിയാം തെരച്ചിലിന്‍റെ നാള്‍ വഴികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.