ETV Bharat / state

കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ- വീഡിയോ - KUWAIT FIRE ACCIDENT - KUWAIT FIRE ACCIDENT

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും.

GOVERNOR ARIF MOHAMMED KHAN  കുവൈറ്റ് തീപിടുത്തം  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  KUWAIT FIRE ACCIDENT DEATH
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 1:34 PM IST

കുവൈറ്റ് തീപിടിത്തം: മരിച്ച യുവാക്കളുടെ വീടുകൾ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Etv Bharat)

കോട്ടയം: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കേരള, ഗോവ ഗവർ‌ണർമാർ. തിങ്കളാഴ്‌ച്ച രാവിലെ 10 മണിയോടെ പായിപ്പാട്ട് ഷിബു വർഗീസിൻ്റെ വീട്ടിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിബുവിന്‍റെ ഭാര്യ റോസി തോമസിനെയും മൂന്നുവയസുള്ള മകൻ എയ്‌ഡൻ വർഗീസിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.

തുടർന്ന് പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍റെ വാടകവീട്ടിലെത്തിയ ഗവർണർ മാതാപിതാക്കളെയും സഹോദരങ്ങളായ ഫെബിൻ, കെവിൻ എന്നിവരെയും അനുശോചനം അറിയിച്ചു. ‌തിരുവനന്തപുരത്തേക്കു മടങ്ങും വഴി വൈകിട്ട് ഇത്തിത്താനം കിഴക്കേടത്ത് പി ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രാവിലെ 11 ന് ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പി ശ്രീഹരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

Also Read: കുവൈറ്റ് ദുരന്തം: അനുശോചിച്ച് നിയമസഭ, ആരോഗ്യ മന്ത്രിക്ക് അനുമതി നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.