ETV Bharat / state

ഒറിജിനല്‍ എവിടെക്കിട്ടും? കുള്ളന്‍ കവുങ്ങിന് വമ്പന്‍ ഡിമാന്‍റ്; വ്യാജന്മാര്‍ വിലസുന്നു - CPCRI KASARAGOD

കായ്ച്ചാല്‍ കൈയെത്തിപ്പറിക്കാവുന്ന കുള്ളൻ കവുങ്ങുകള്‍ തേടി അടയ്ക്കാ കര്‍ഷകര്‍. ഒരു കുലയില്‍ നിന്ന് മാത്രം 200 മുതൽ 500 വരെ അടക്കകൾ . ഒറിജിനല്‍ തൈകള്‍ കിട്ടാന്‍ എന്തു ചെയ്യണം.

ARECA NUT PLANTATION  ARECANUT DWARF VARIETIES  DWARF ARECANUT VARIETIES  കുള്ളന്‍ കവുങ്ങ്
Kullan Kavung (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 3:20 PM IST

Updated : Oct 21, 2024, 5:30 PM IST

കാസർകോട്: നീളം കുറഞ്ഞ് വേഗത്തിൽ കായ്ക്കുന്നതും നല്ല വിളവ് നൽകുന്നതുമായ കുള്ളൻ കവുങ്ങുകൾക്ക് കർഷകർക്ക് ഇടയിൽ വലിയ ഡിമാൻഡ് ആണ്. അടക്ക പറിച്ചെടുക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കിയായിരുന്നു കുള്ളന്‍റെ കടന്നു വരവ്. പെട്ടെന്നു തന്നെ കർഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു.

പിന്നാലെ കുള്ളൻ കവുങ്ങിനെ ആശ്രയിച്ച കർഷകർക്ക് മുട്ടൻ പണി കിട്ടി. കുള്ളൻ കവുങ്ങുകളുടെ പേരിൽ വ്യാജനും രംഗത്ത് എത്തിയതാണ് കർഷകർക്ക് തിരിച്ചടിയായത്. ചില സ്വകാര്യ നഴ്‌സറികളാണ് ഇതിന് പിന്നിലെന്നു കർഷകർ പറയുന്നു.

എന്നാൽ, ഒർജിനൽ കുള്ളൻ കവുങ്ങ് സിപിസിആർഐയിൽ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം) നിന്നും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉൽപാദനത്തിന് അനുസരിച്ച് കർഷകർക്ക് വിതരണം ചെയ്യും. ഒരെണ്ണത്തിന് 150 മുതൽ 200 രൂപ വരെയാണ് വില. നിലവിൽ എല്ലാ സ്റ്റോക്കും തീർന്നിരിക്കുകയാണെന്നും അപേക്ഷ നൽകിയാൽ വിതരണം ചെയ്യുന്ന സമയത്ത് കർഷകരെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ARECA NUT PLANTATION  ARECANUT DWARF VARIETIES  DWARF ARECANUT VARIETIES  കുള്ളന്‍ കവുങ്ങ്
VTLAH 2 Mohitnagar (ICAR)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

12 തരം വെറൈറ്റി കുഞ്ഞൻ കവുങ്ങുകളാണ് നിലവില്‍ ഉള്ളത്. മംഗള, സുമംഗള, ശ്രീമംഗള, മോഹിത് നഗർ, ഇന്‍റര്‍ മംഗള തുടങ്ങിയവയാണ് പ്രചാരത്തിലുള്ള അത്യുൽപാദനശേഷിയുള്ള കവുങ്ങ് ഇനങ്ങൾ. നീളം കുറഞ്ഞ് വേഗത്തിൽ കായ്ക്കുന്നതും നല്ല വിളവ് നൽകുന്നതുമായ കുള്ളൻ കവുങ്ങുകൾ കാസർകോട്ടെ തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലുള്ള വിറ്റൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് ഏതാനം വർഷം മുമ്പ് വികസിപ്പിച്ചെടുത്തത്. ഇവിടെ നിന്നാണ് ഇവയുടെ വിതരണവും.

ആദ്യഘട്ടത്തിൽ കർഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല: ആദ്യഘട്ടത്തിൽ കുള്ളൻ കവുങ്ങിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടായതിനാൽ കർഷകർ ഈ ഇനം കൃഷി ചെയ്യാൻ താത്പര്യം കാണിച്ചില്ല. ഒരു കവുങ്ങിൽ കയറുന്നതിന് 20 മുതൽ 50 രൂപ വരെയാണ് തൊഴിലാളികൾ കൂലി വാങ്ങിയിരുന്നത്. ഇത് ഒഴിവാക്കുന്നതിന് കുള്ളൻ ഇനങ്ങൾ അനുയോജ്യമാണെന്നും ഒരു കുലയിൽ തന്നെ 200 മുതൽ 500 വരെ അടക്കകൾ ലഭിക്കുന്നുണ്ടെന്ന് കൃഷി ചെയ്‌ത കർഷകരുടെ അനുഭവങ്ങൾ വന്നതോടെയാണ് മറ്റ് കർഷകർക്കും കുള്ളൻ പ്രിയപ്പെട്ടതായത്.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷം പരിമിതമായ തൈകൾ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് മനസിലാക്കിയാണ് ചില സ്വകാര്യ നഴ്‌സറികൾ ഇതിന്‍റെ തൈകൾ എന്ന പേരിൽ വ്യാപകമായ തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നത്. കൃഷി ഇറക്കി സാധാരണ കവുങ്ങിനെ പോലെ കുള്ളനും വളരുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായ കാര്യം അറിയുക. അപ്പോഴേക്കും പലപ്പോഴും തൈകൾ നൽകിയ നേഴ്‌സറികാരുടെ പൊടിപോലും കാണില്ല എന്നതാണ് അവസ്ഥ.

VTLAH 1 Sumangala (ICAR)

കുള്ളൻ കവുങ്ങുകൾ ഒരു വർഷത്തിൽ ഒരു അടിയിൽ കൂടുതൽ വളരില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള ഇനങ്ങൾ രണ്ടുവർഷം ആവുമ്പോഴേക്കും നല്ല പരിചരണം ഉണ്ടെങ്കിൽ അഞ്ച് മീറ്റർ വരെ നീളത്തിൽ വളരും. പലപ്പോഴും കാർഷിക നഴ്‌സറികളുടെ പേരിൽ ഓർഡർ എടുക്കാൻ വരുന്നവരാണ് കുള്ളൻ കവുങ്ങിന്‍റെ പേരിൽ വ്യാപക തട്ടിപ്പ് നടത്തുന്നത്. നാടൻ കവുങ്ങ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇനം നൽകിയാണ് 250 രൂപ വരെ കർഷകരിൽ നിന്നും വാങ്ങുന്നത്.

പരമാവധി ഒരാളുടെ ഉയരത്തിൽ: കർണാടകയിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച വിടിഎൻ എച്ച് 1എന്ന ഇനമാണ് യഥാർഥ കുള്ളൻ കവുങ്ങ്. ഇത് പരമാവധി ഒരാളുടെ ഉയരത്തിൽ മാത്രമേ വളരുകയുള്ളൂ. നാടൻ ഇനമായ ഹിരോഹള്ളി കുറുകിയ ഇനത്തെ അമ്മയായും അത്യുല്പാദനശേഷിയുള്ള ഇനമായ മോഹിത് നഗർ, സുമംഗള എന്നിവ അച്ഛനായും തെരഞ്ഞെടുത്താണ് കുള്ളൻ ഇന്നത്തെ വികസിപ്പിച്ചെടുത്തത്.

എങ്ങനെ നടാം: തണല്‍കിട്ടുന്ന സ്ഥലത്ത് തടംകോരി മൊത്ത് മുകളില്‍ വരത്തക്കവിധം ആറ് സെന്‍റി മീറ്റര്‍ അകലത്തില്‍ വിത്ത് പാകാം. മൂന്നില പരുവത്തില്‍ ഒന്നാം നേഴ്‌സറിയില്‍നിന്ന് തൈകള്‍ പറിച്ചുനടണം. അടുത്ത ഒന്നര വര്‍ഷം കുള്ളന്‍ കുഞ്ഞുങ്ങളുടെ വാസം പോളിബാഗിലാണ്.

ഒരടി നീളവും അരയടി വീതിയുമുള്ള പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ നിറച്ചുവേണം നേഴ്‌സറിത്തൈകളെ പോളിബാഗിലേക്ക് മാറ്റാന്‍. രണ്ടേമുക്കാല്‍ മീറ്റര്‍ അകലത്തില്‍ മൂന്ന് അടി വലിപ്പമുള്ള കുഴിയെടുത്ത് 15 കിലോഗ്രാം ചാണകവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിയൊരുക്കി പോളിബാഗ് തൈകള്‍ മാറ്റി നടാം.

Also Read : കറുത്ത പൊന്നിനോളം വലുതല്ലല്ലോ കെഎസ്ഇബി സബ് എഞ്ചിനിയർ പദവി; സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്‌ത് കണ്ണൂരിലെ കർഷകൻ

Last Updated : Oct 21, 2024, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.