തൃശൂര്‍: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് കേരള സർക്കാരിൻ്റെ വെറും വ്യാമോഹം മാത്രമാണെന്ന് കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ. കേരള ബജറ്റ് രേഖ കത്തിച്ചുകൊണ്ട് പാലയ്ക്കൽ നടന്ന ജില്ല തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ബജറ്റിലെ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും, വിദേശ വായ്‌പ തരപ്പെടുത്തി അഴിമതി നടത്താനും വേണ്ടിയുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ ധർണയിൽ ജില്ല പ്രസിഡന്‍റ് ശിവദാസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
Also Read: 'സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ല' ; നിലപാട് ആവര്‍ത്തിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി
ജില്ല രക്ഷാധികാരി ഡോക്‌ടർ പി എസ് ബാബു, ശ്രീധർ ജി ചേർപ്പ്, വിൻസെന്‍റ് ഊക്കൻ, പ്രതാപ് പോൾ , ക്യാപ്റ്റൻ ജോണി, ദീപാനന്ദൻ, വിമോദ് പെരുമ്പിള്ളിശ്ശേരി, കൃഷ്‌ണകുമാർ ചേർപ്പ് എന്നിവർ സംസാരിച്ചു. ജില്ല കൺവീനർ എ എം സുരേഷ് സ്വാഗതം പറഞ്ഞു.