ETV Bharat / state

അനൗൺസ്‌മെന്‍റിലൂടെ ഇത്തവണയും അയ്യപ്പഭക്തരെ വരവേൽക്കാനൊരുങ്ങി ഗുരുസ്വാമി; ഇത് കാൽ നൂറ്റാണ്ടിന്‍റെ പതിവ് - SABARIMALA ANNOUNCER GOPALAKRISHNAN

തുടർച്ചയായ 25ാം വർഷത്തിലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ വരവേൽക്കാനൊരുങ്ങി ഗോപാലകൃഷ്‌ണൻ നായർ.

SABARIMALA PILGRIMAGE  SABARIMALA NEWS  SABARIMALA ANNOUNCER GOPALAKRISHNAN  ശബരിമല തീർഥാടനം
Gopalakrishnan Nair (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 7:51 PM IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി മൂന്ന് ദിവസം മാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്‌ണൻ നായർ എന്ന ഗുരുസ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പ ഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.

കഴിഞ്ഞ 24 വർഷത്തിനിടെ ഒരു തവണയെങ്കിലും, മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലെത്തിയിട്ടുള്ള ഏവർക്കും സുപരിചിതമാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഗുരുസ്വാമിയുടെ ശബ്‌ദം. അനൗൺസ്മെന്‍റിൻ്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെ പുണ്യവും മുരിക്കേത്ത് ഗോപാലകൃഷ്‌ണൻ നായർ എന്ന ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്.

അയ്യപ്പഭക്തരെ വരവേൽക്കാൻ തയ്യാറെടുത്ത് ഗോപാലകൃഷ്‌ണൻ സ്വാമി (ETV Bharat)

മണ്ഡല മകരവിളക്ക് കാലങ്ങളിൽ പമ്പയിലെത്തുമ്പോഴും, കഠിനമായ മലകയറ്റത്തിനിടയിലും, തീർഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ച് നടത്തുന്നതാണ് മുരിക്കേത്ത് ഗുരുസ്വാമിയുടെ മുഴക്കമുള്ള ശബ്‌ദം. നാല് പതിറ്റാണ്ടായി അനൗൺസ്മെൻ്റ് ഉപജീവനമാക്കിയ വ്യക്തിയാണ് ഗോപാലകൃഷ്‌ണൻ നായർ. ഒരേസമയം അനൗൺസ്‌മെന്‍റും ഡ്രൈവിങ്ങും നടത്തിക്കൊണ്ട് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് ഗോപാലകൃഷ്‌ണൻ നായർ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അയ്യപ്പ നിയോഗം പോലെയാണ് 24 ആണ്ടുകൾക്ക് മുൻപ് ഗോപാലകൃഷ്‌ണൻ നായരുടെ അനൗൺസ്മെൻ്റ് അന്നത്തെ ദേവസ്വം ബോർഡ് മെമ്പറായിരുന്ന പുനലൂർ മധുവിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ശബരിമലയിൽ അനൗൺസ്മെൻ്റ് ചെയ്യാൻ ഗോപാലകൃഷ്‌ണൻ നായർ അയ്യൻ്റെ സന്നിധിയിലെത്തി.

അവിവാഹിതനാണ് ഗുരുസ്വാമി. ഏറെ ഭക്തിയോടെയും തയ്യാറെടുപ്പുകളോടെയുമാണ് ഗോപാലകൃഷ്‌ണൻ നായർ അയ്യപ്പ നിയോഗം നിർവഹിക്കാനായി സന്നിധാനത്തെത്തുന്നത്. ഇത്തവണയും അയ്യപ്പഭക്തരെ വരവേൽക്കാൻ ഈ മാസം 14 ന് തന്നെ ശബരിമലയിലെത്താനുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം.

Also Read: ശബരിമല കയറാന്‍ ബുദ്ധിമുട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഡിഎംഒ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.