തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടമെത്തുമ്പോൾ ഇന്ത്യ സഖ്യം അഞ്ചായി പിരിയുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലെെ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് 44 % തെരഞ്ഞെടുപ്പ് കടപ്പത്രം ലഭിച്ചതിന് കാരണം ജനസമ്മതിയാണെന്നും 44% ബിജെപിക്ക് കിട്ടിയെന്ന് കുറ്റപ്പെടുന്നുന്ന പ്രതിപക്ഷ പാർട്ടികൾക്കെല്ലാം കൂടി 56 ശതമാനമുണ്ടെന്നും അണ്ണാമലൈ വിമർശിച്ചു. കേന്ദ്രത്തിൻ്റെ പദ്ധതികൾ കോപ്പി ചെയ്‌ത് മാറ്റുന്ന കോപ്പി പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യ മുന്നണിക്ക് നൽകുന്ന ഓരോ വോട്ടും സാമൂഹിക ഘടനയെ തകർക്കുമെന്നും അത്രയ്ക്കാണ് തമ്മിലടിയെന്നും അണ്ണാമലെെ വിമർശിച്ചു.
Also Read: 300 സീറ്റില്‍ പോലും സ്ഥാനാർഥികളെ നിര്‍ത്താന്‍ കോൺഗ്രസിന് ബുദ്ധിമുട്ട്; പരിഹാസവുമായി നരേന്ദ്ര മോദി
കേരളത്തിൽ പിണറായിയും രാഹുൽ ഗാന്ധിയും തമ്മിലടിക്കുന്നതാണ് കാണാൻ കഴിയുന്നത്. തമാശയാണ് ഇന്ത്യ മുന്നണി എന്ന പേരിൽ നടക്കുന്നത്. ഇതാണ് കേരളത്തിലും തമിഴ്‌നാട്ടിലും കാണുന്നത്. രാഹുൽ ഗാന്ധി ചോദിക്കുന്നത് പിണറായി വിജയൻ എന്ത് കൊണ്ട് ജയിലിലായില്ലെന്നാണ്. പിണറായി തിരിച്ച് രാഹുലിനോടും ഇത് തന്നെയാണ് ചോദിക്കുന്നുതെന്നും അണ്ണാമലൈ പറഞ്ഞു. ശശി തരൂരിനോട് ചോദിച്ചാൽ വന്ദേ ഭാരതും കൊണ്ടുവരുന്നത് താനാണെന്ന് പറയും. കേരളത്തിനും തമിഴ്‌നാടിനും ഇത് നിർണായകമായ തെരഞ്ഞെടുപ്പാണിത്. മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പാണിതെന്നും അണ്ണമലൈ തിരുവനന്തപുരത്ത് പറഞ്ഞു.