ETV Bharat / state

ആമയിഴഞ്ചാൻ തോട്ടിൽ ജപ്പാന്‍ മോഡല്‍ മാലിന്യ പ്ലാന്‍റ്‌; നഗരസഭയുടെ പ്രപ്പോസൽ മാസങ്ങളായി ചുവപ്പ് നാടയിൽ - Amayizhanjan Canal Cleaning

ജാപനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ജനുവരിയിൽ നൽകിയ പ്രപ്പോസൽ മാസങ്ങളായി ചുവപ്പ് നാടയിൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പിനുള്ള ഉത്തരവിറക്കിയില്ല

CLEANING PROPOSAL ON FILE  PROPOSAL GIVEN TO CORPORATION  AMAYIZHANJAN CANAL  ആമയിഴഞ്ചാൻ മാലിന്യ പ്ലാന്‍റ്‌
AMAYIZHANJAN CANAL CLEANING (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 4:44 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യ പ്ലാന്‍റ്‌ സ്ഥാപിക്കാൻ തിരുവനന്തപുരം നഗരസഭ പ്രപ്പോസൽ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണ് തുറക്കാതെ സർക്കാർ. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സർക്കാർ ഇതുവരെ ഉത്തരവിറക്കിയില്ല. പദ്ധതി നടത്തിപ്പിനായി നഗരസഭയുടെ ആരോഗ്യ വിഭാഗം ഈ വർഷം ജനുവരിയിൽ സർക്കാരിന് പ്രപ്പോസൽ സമർപ്പിച്ചിരുന്നു.

എന്നാൽ ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ഉത്തരവ് വൈകി. പെരുമാറ്റ ചട്ടവും തെരഞ്ഞെടുപ്പ് ഫലവും പുറത്ത് വന്നിട്ടും നഗരസഭ നൽകിയ പ്രപ്പോസലിൽ ഇതുവരെ സർക്കാർ ഉത്തരവിറക്കിയിട്ടില്ല. ജാപനീസ് സാങ്കേതിക വിദ്യയായ ജാക്‌സൗ ഉപയോഗിച്ച് തോട്ടിലെ മലിന ജലം ശുദ്ധീകരിക്കാൻ 4 പ്ലാന്‍റുകൾ വാങ്ങാനായിരുന്നു നഗരസഭയുടെ തീരുമാനം.

ഇതിനായി 1.20 കോടി വിലയുള്ള പ്ലാന്‍റുകളാണ് സ്ഥാപിക്കേണ്ടത്. വെള്ളം ശുദ്ധീകരിച്ച് തിരികെ തൊട്ടിലേക്ക് ഒഴുക്കി വിടുന്ന തരത്തിലുള്ള ഈ സാങ്കേതിക വിദ്യ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയിൽ ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്ന രാജാജി നഗർ ഭാഗത്ത് സ്ഥാപിക്കാനായിരുന്നു പ്രപ്പോസൽ.

എന്നാൽ വിഷയത്തിൽ ഇതുവരെ സർക്കാർ ഉത്തരവിറക്കിയിട്ടില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ അറിയിച്ചു. നഗരസഭക്ക് വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് ഡിവിഷനാകും (Sewage Division) മലിനജല സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ALSO READ: 'തുണിമൂടിയ നിലയിലായിരുന്നു, ശരീരം അൽപ്പം വീർത്തിട്ടുണ്ട്': ജോയിയെ കാനയിൽ ആദ്യം കണ്ടെത്തിയ ശുചീകരണ തൊഴിലാളികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.