ETV Bharat / state

പ്ലസ്‌ വണ്‍ പ്രവേശനം: 'സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു, ഇത് തങ്ങളുടെ പോരാട്ട വിജയം': അലോഷ്യസ് സേവ്യർ - Aloysius Xavier In Seat Crisis - ALOYSIUS XAVIER IN SEAT CRISIS

സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി സമ്മതിച്ചതായി കെഎസ്‌യു. സമരപോരാട്ടങ്ങളുടെ ഫലമായാണ് മന്ത്രി ഇത് അംഗീകരിച്ചതെന്ന് അലോഷ്യസ് സേവ്യര്‍. സമരം പിന്‍വലിക്കുക യുഡിഎഫുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം.

PLUS ONE SEAT CRISIS  KSU STATE PRESIDENT ALOYSIUS XAVIER  SHORTAGE OF SEATS IN KERALA  അലോയ്ഷ്യസ് സേവ്യർ
ALOYSIUS XAVIER (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 5:24 PM IST

തിരുവനന്തപുരം: പ്ലസ്‌ വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള സീറ്റ് കുറവുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇത് കഴിഞ്ഞ ദിവസങ്ങളിലായി നീണ്ടു നിന്ന പോരാട്ട വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ് സേവ്യർ.

സംസ്ഥാനത്തെ സീറ്റുകളുടെ കണക്കുകൾ മന്ത്രി അംഗീകരിച്ചു. സമര പോരാട്ടങ്ങളുടെ ഫലമായാണ് സീറ്റ് കുറവുണ്ടെന്ന് സർക്കാർ അംഗീകരിച്ചത്. വർഷം തോറുമുള്ള സീറ്റ് വർധനവ് എന്നതിന് പകരം സ്ഥിരം പരിഹാരം കാണണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മേഖലയിൽ തന്നെ മലപ്പുറത്ത് അധിക ബാച്ചുകളും ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. സമരം പിൻവലിക്കുന്ന കാര്യം യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും. ജൂലൈ 5ന് സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ALSO READ: പ്ലസ്‌വണ്‍ പ്രവേശനം: മലപ്പുറത്ത് 7478 സീറ്റുകളുടെ കുറവുണ്ടെന്ന് സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.