ETV Bharat / state

കുറ്റവാളിയാക്കാന്‍ ശ്രമം; പന്തീരാങ്കാവ് പൊലീസിനെതിരെ ഒളിവിലുള്ള യുവാവ് - ALLEGATION AGAINST POLICE

വാഹനം മോഷ്‌ടിച്ചിട്ടില്ല, കൊടുംകുറ്റവാളിയായി ചിത്രീകരിക്കാൻ പന്തീരാങ്കാവ്‌ പൊലീസ്‌ ശ്രമിക്കുന്നതായി ഷിഹാബ്

PANTHEERAMKAVU POLICE  FAKE CASE ALLEGATION  VEHICLE THEFT CASE  വാഹന മോഷണകേസ് പ്രതി
ALLEGATION AGAINST POLICE (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 12, 2024, 10:59 PM IST

കോഴിക്കോട് : പന്തീരാങ്കാവിൽ പൊലീസിനെ തടഞ്ഞ് നാട്ടുകാർ പ്രതിയെ മോചിപ്പിച്ച കേസിൽ തന്നെ കൊടുംകുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ഒളിവിലുള്ള ഷിഹാബ്. സുഹൃത്തുക്കൾക്ക് ഷിഹാബ് അയച്ച വീഡിയോ സന്ദേശത്തിലാണ് പൊലീസ് തന്നെ കളളക്കേസിൽ കുടുക്കിയതായി ആരോപണമുന്നയിച്ചത്. പൊലീസിനെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ് എടുത്തതോടെ ആശങ്ക പരിഹരിക്കാൻ ഒളവണ്ണ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേര്‍ന്നു.

വാഹന മോഷണകേസ് പ്രതിയ്ക്കായി പൊലീസ് ഒളവണ്ണ പഞ്ചായത്തിലും സമീപത്തും തെരച്ചിൽ തുടങ്ങിയതിന് പിന്നാലെയാണ് നിരപരാധി ആണെന്ന് അവകാശപ്പെട്ടുള്ള ഷിഹാബിന്‍റെ വീഡിയോ പുറത്തുവന്നത്. വാഹനം മോഷ്‌ടിച്ചിട്ടില്ലെന്നും കാറ് വാങ്ങിയതുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമമെന്നും വീഡിയോയിൽ ഷിഹാബ് പറയുന്നു.

വ്യാഴാഴ്‌ച രാത്രി പുളങ്കരയിലെ വീട്ടിൽ നിന്ന് ഷിഹാബിനെ പിടികൂടുന്നത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന് വഴിവച്ചിരുന്നു. പണയ വാഹനം മോഷ്‌ടിച്ചെന്ന പരാതിയിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്‌ത കേസിൽ ഞാറയ്ക്കൽ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. സ്വകാര്യ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ പൊലീസ് സംഘത്തെ ക്വട്ടേഷൻ സംഘമെന്ന് കരുതിയാണ് തടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

പൊലീസ് സഞ്ചരിച്ച വാഹനം പൂളങ്കരയിൽ പലതവണ ചുറ്റിയടിച്ചതും സംശയത്തിനിടയാക്കി. ഡ്രൈവറായ ഷിഹാബിന് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും നാട്ടുകാരുടെ ഇടപെടലിന് കാരണമായി. സംഘർഷത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പൊലീസിന്‍റെ കൃത്യനിർവഹണം തടഞ്ഞതിന് 10 പേർക്കെതിരെയും
മറ്റ് നൂറു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പലരെയും അന്വേഷിച്ച് പൊലീസ് വീട്ടിലും ചെന്നു.

പൊലീസ് അകാരണമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ പന്തീരാങ്കാവ് പൊലീസിന്‍റെ നേതൃത്വത്തിൽ ഊർജിതമാക്കിയിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയവരുടെ വീഡിയോകൾ പരിശോധിച്ച് അതിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനയാണ് ഇപ്പോൾ പൊലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്.
പൊലീസാണെന്ന് അറിഞ്ഞിട്ടും നാട്ടുകാർ ഒത്തുകൂടി കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ ഭാഷ്യം.

ALSO READ: എസ്‌ഐ ക്രൂരമായി മർദിച്ചുവെന്ന് 18 കാരൻ; കള്ളക്കേസില്‍ അകത്താക്കിയതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.