ETV Bharat / state

കളർകോട് വാഹനാപകടം; ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്‌കരിച്ചു - ACCIDENT KILLED MEDICAL STUDENT

വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ എത്തി

ALAPPUZHA ACCIDENT  SREEDEEP VALSAN  ആലപ്പുഴ കളർകോട് വാഹനാപകടം  ശ്രീദീപ് വൽസൻ്റെ സംസ്‌കാരം
alappuzha road accident (ETV Bharat)
author img

By

Published : Dec 3, 2024, 8:54 PM IST

പാലക്കാട്: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ പാലക്കാട് ശേഖരീപുരത്തെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനതത്തിന് ശേഷം ആറു മണിയോടെ ചന്ദ്രനഗർ വൈദ്യുത ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. പാലക്കാട് ഭാരത് മാതാ സ്‌കൂൾ അധ്യാപകനായ വൽസൻ്റെയും അഭിഭാഷകയായ ബിന്ദുവിൻ്റേയും ഏക മകനാണ് അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ.

alappuzha road accident (ETV Bharat)

പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ച ശ്രീദീപ് നിരവധി സംസ്ഥാന തല മൽസരങ്ങളിൽ ഹർഡിൽസ് താരമായി പങ്കെടുത്തിട്ടുണ്ട്. 2017-18 ൽ ഒരു രാജ്യാന്തര മൽസരത്തിലും പങ്കെടുത്തു. ഷൂട്ടിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ശ്രീദീപ് വൽസൻ ഉള്‍പ്പെടെ അഞ്ച് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഏഴ് സീറ്റുള്ള 2010 മോഡൽ ഷെവർലെ ടവേരയിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്‌ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിഗമനം.

ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്‍റെ ഉടമസ്ഥതയിലുള്ള ടവേര കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്ന് സഹപാഠികൾ പറഞ്ഞു. കാര്‍ നിയന്ത്രണംതെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ (19), കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ (19), മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More: ആലപ്പുഴയിലെ അപകടത്തിന് പിന്നില്‍ പല ഘടകങ്ങള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.