ETV Bharat / state

460 പുതിയ ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാർ; വനം-വന്യജീവി മേഖലയിലെ സംഘർഷങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് എകെ ശശീന്ദ്രൻ - വനം വന്യജീവി മേഖലയിലെ സംഘർഷങ്ങൾ

കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാരുടെ പാസിംങ് ഔട്ട് പരേഡ് തൃശ്ശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു

beet forest officers  AK Saseendran  460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാർ  വനം വന്യജീവി മേഖലയിലെ സംഘർഷങ്ങൾ  എകെ ശശീന്ദ്രൻ
beet forest officers
author img

By ETV Bharat Kerala Team

Published : Feb 11, 2024, 7:48 PM IST

തൃശ്ശൂർ : വനം-വന്യജീവി മേഖലകളിൽ മനുഷ്യരുമായി സംഘർഷമുണ്ടാകുമ്പോൾ പുതിയ ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാർ സമചിത്തതയോടുകൂടി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌ത്‌ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാരുടെ പാസിംങ് ഔട്ട് പരേഡില് സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം (Four Hundred Sixty beet forest officers from tribal category joined service).

വർധിച്ചുവരുന്ന മലയോര മേഖലകളിലെ വന്യജീവി അക്രമണങ്ങളിൽ വനം വകുപ്പ് ജനങ്ങളോടൊപ്പം നിന്ന് പ്രശ്ങ്ങൾ പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിലാണെന്നും ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാർ വനം വന്യജീവി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

കാടിനെ അറിയാനും കാടിനെ രക്ഷിക്കാനും മറ്റാരെക്കാളും അറിവും അനുഭവസമ്പത്തുമുള്ളവരാണ് വനമേഖലയിലെ വനാശ്രിത ജനവിഭാഗങ്ങൾ. ആനുകാലിക സാഹചര്യത്തിൽ ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാരായി വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹത്തിൽപ്പെട്ടവരെ നിയമിക്കുന്നത് വനം വന്യജീവി വകുപ്പിന് മുതൽക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാരുടെ പാസിംങ് ഔട്ട് പരേഡ് തൃശ്ശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു. പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രൗഡഗംഭീരമായ ചടങ്ങ് നടന്നത്.

ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, വനത്തെ ആശ്രയിച്ച് കഴിയുന്ന ഗോത്ര സമൂഹത്തിൽപ്പെട്ടവരെ വനം വകുപ്പില് ബീറ്റ് ഫോറസ്‌റ്റ്‌ ഓഫീസർമാരായി നിയമിച്ച് അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ പുതുതായി 460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർ തസ്‌തിക സൃഷ്‌ടിച്ചത്.

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തിയ എഴുത്തു പരീക്ഷയും, കായികക്ഷമതാ പരീക്ഷയും വിജയിച്ച് നിയമനം നേടിയ 481 പേരിൽ 3 മാസക്കാലത്തെ പൊലീസ് പരിശീലനവും, 6 മാസക്കാലത്തെ ഫോറസ്ട്രി പരിശീലനവും പൂർത്തിയാക്കിയ 460 പേരാണ് പാസിംഗ് ഔട്ട് പരേഡില് സത്യപ്രതിജ്ഞ ചെയ്‌ത്‌ വനംവകുപ്പിന്‍റെ ഭാഗമായത്.

ചരിത്ര സംഭവം: തദ്ദേശവാസികളായ 460 ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. ഈ ബാച്ചിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയില്‍ ആദ്യമായാണ് ഒരേ സമയത്ത് തദ്ദേശ വാസികളായ 460 പേര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്.

ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമത്തിന് വേണ്ടി കോടാനുകോടി രൂപ ചെലവഴിക്കുകയും നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ അതിന്‍റെ പ്രയോജനം വേണ്ടത്ര ലഭിക്കുമായിരുന്നെങ്കില്‍ അവര്‍ ഇന്ന് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ഉയര്‍ന്നു നില്‍ക്കുമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.