തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈയ്ക്ക് കൊത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും എകെ ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ടു. അദ്ദേഹത്തിന്‍റെ ആരോപണങ്ങള്‍ രണ്ട് ഡിജിപിമാരുടെ നേതൃത്വത്തില്‍ അന്വേഷിച്ച് വരികയാണ്. പി ശശിക്കെതിരായി മുഖ്യമന്ത്രിക്കോ ഡിജിപിക്കോ അന്‍വര്‍ പരാതി നൽകിയിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പിന്നീടാണ് പരാതി നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
അൻവർ ഇത്തരത്തിൽ പ്രതികരിച്ചത് കൊണ്ട് കേരള രാഷ്‌ട്രീയത്തിൽ ഒരു ചുക്കും സംഭവിക്കില്ല. അന്‍വറിന്‍റെ ആരോപണങ്ങള്‍ ഗൗരവത്തോടെ കണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെന്നും എകെ ബാലൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എഡിജിപി എംആർ അജിത് കുമാറിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചില ശുപാര്‍ശകള്‍ക്കായി ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് നിയമ സെക്രട്ടറിക്ക് കൈമാറി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരുമായും ഉറച്ച് നില്‍ക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.
പ്രതിപക്ഷം പറഞ്ഞ് തുരുമ്പ് പിടിച്ച പഴയ ആരോപണങ്ങളാണ് അന്‍വര്‍ വീണ്ടും ഉന്നയിക്കുന്നതെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറായി നിൽക്കുകയാണ്. അന്‍വറിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യം കൊണ്ടുവരുന്ന വണ്ടിയില്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് പ്രതിപക്ഷ നേതാവ് 150 കോടി രൂപ കടത്തിയെന്ന അന്‍വറിന്‍റെ ആരോപണവും കൂടി ഇതുമായി കൂട്ടിച്ചേര്‍ത്തു വായിക്കണം. പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി പ്രസിഡന്‍റിന് ലഭിച്ച ആയുധമായാണ് ഇതുപയോഗിക്കുന്നതെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല ഇത് പിന്തുണച്ചുവെന്നും എ കെ ബാലന്‍ ആരോപിച്ചു.
Also Read: 'ഉദ്ദേശ്യം വ്യക്തം, സംശയിച്ചതിലേക്ക് കാര്യങ്ങള്‍ എത്തി'; അന്‍വറിനെ തള്ളി മുഖ്യമന്ത്രി