ETV Bharat / state

സംസ്ഥാന വ്യാപകമായി നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് - AISF CALLS EDUCATION BANDH KERALA

സംസ്ഥാനത്തെ കോളജുകളില്‍ മാത്രമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

AISF BANDH  എഐഎസ്എഫ് ബന്ദ്  AISF  ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ്
Representative Image (Facebook)
author img

By ETV Bharat Kerala Team

Published : Nov 17, 2024, 10:04 PM IST

തിരുവനന്തപുരം: നാളെ (നവംബര്‍ 18) സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എഐഎസ്എഫ്. എഐഎസ്എഫിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്. കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് വർധിപ്പിച്ച നടപടിക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പരീക്ഷാഫീസില്‍ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് എഐഎസ്എഫ് പറഞ്ഞു. വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. കേരള- കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർഥി വിരുദ്ധ നടപടി പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന് മനസിലാക്കി ഈ തീരുമാനം പുനപരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

Also Read: ഉരുൾപൊട്ടൽ ദേശീയ ദുരന്തമാക്കാത്തതിനെതിരെ യുഡിഎഫും, എൽഡിഎഫും; 19ന് വയനാട്ടില്‍ ഹര്‍ത്താല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.