ETV Bharat / state

എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണം, യുവതിക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തിയ സ്ത്രീ - AIR GUN ATTACK IN TRIVANDRUM

തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്‌പ്പ്. ഡെലിവറിക്ക് എന്ന വ്യാജേന റെയിൻകോട്ടും മാസ്‌കും ഹെല്‍മെറ്റും ധരിച്ചെത്തിയാണ് ആക്രമണം.

SHOOTING AT THIRUVANANTHAPURAM  AIR GUN SHOOTING AT TRIVANDRUM  AIR GUN ATTACK  തിരുവനന്തപുരത്ത് വെടിവെയ്പ്പ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 28, 2024, 11:26 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ പോസ്റ്റ് ഓഫിസ് ലെയിനില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന സ്ത്രീയുടെ വലത് കൈക്ക് പരിക്കേറ്റു.

ഡെലിവറിക്ക് എന്ന വ്യാജേന റെയിൻകോട്ടും മാസ്‌കും ഹെല്‍മെറ്റും ധരിച്ചെത്തിയ ആള്‍ കൊറിയര്‍ കൈമാറാന്‍ ഷൈനിയെ അടുത്തേക്ക് വിളിക്കുകയും ഒപ്പിട്ട് വാങ്ങുന്നതിനിടെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്നും അക്രമി ഓടി രക്ഷപ്പെട്ടതായാണ് വിവരം.

ആക്രമണം നടത്തിയത് സ്ത്രീയാണെന്ന് ഷൈനി പൊലീസിന് മൊഴി നല്‍കി. എന്നാല്‍, അക്രമിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് അസിസ്റ്റന്‍റ്‌ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.

നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഷൈനിയുമായി മുന്‍വൈരാഗ്യമുള്ള ആളാകാം ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഷൈനിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാകും മൊഴിയെടുക്കുക.

ALSO READ: ബാലുശ്ശേരിയിൽ നാടൻ തോക്കുമായി മൂന്നുപേർ പൊലീസിന്‍റെ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.