ETV Bharat / state

വഞ്ചിയൂർ വെടിവയ്‌പ്പ് കേസ്: പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന - Air Gun Attack In Vanchiyoor UPDATE - AIR GUN ATTACK IN VANCHIYOOR UPDATE

വഞ്ചിയൂര്‍ വെടിവയ്‌പ്പ് കേസിലെ പ്രതിയെ കുറിച്ച് സൂചന. ആക്രമണത്തിന് കാരണം മുന്‍ വൈരാഗ്യമെന്ന് സൂചന. തനിക്ക് ശത്രുക്കളില്ലെന്ന് മര്‍ദനമേറ്റ ഷൈനി.

AIR GUN ATTACK CASE  വഞ്ചിയൂരിലെ വെടിവയ്പ്പ്  TRIVANDRUM AIR GUN ATTACK  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 11:00 AM IST

തിരുവനന്തപുരം: വഞ്ചിയൂർ വെടിവയ്‌പ്പ് കേസിലെ പ്രതിയെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചതായി സൂചന. വെടിയേറ്റ ഷൈനിയുമായി മുൻ വൈരാഗ്യമുള്ള ആളാണ് വെടിയുതിര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തനിക്ക് ശത്രുക്കളില്ലെന്ന് പരിക്കേറ്റ സ്‌ത്രീ പൊലീസിന് മൊഴി നൽകി.

തലയും മുഖവും മറച്ചെത്തിയ സ്‌ത്രീയാണ് ഷൈനിക്ക് നേരെ വെടിയുതിർത്തത്. ജീന്‍സും ഷര്‍ട്ടും ധരിച്ചാണ് അക്രമി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

ഇന്നലെ (ജൂലൈ 28) രാവിലെ 8.30 ഓടെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വള്ളക്കടവ് സ്വദേശി ഷൈനിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതിയാണ് വെടിയുതിര്‍ത്തത്.

വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയ അക്രമി യുവതിയുടെ കൈയില്‍ വെടിവച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഷൈനി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: വഞ്ചിയൂരിലെ വെടിവയ്പ്പ്; രണ്ട് തവണ വെടിയുതിർത്തെന്ന് കമ്മിഷണർ, സംശയിക്കുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.