ETV Bharat / state

'പോരാട്ടത്തിൽ ഒരു ഇഞ്ച് പോലും പുറകോട്ടില്ല', പത്രിക സമർപ്പിച്ച് അടൂർ പ്രകാശ് - Adoor Prakash Files Nomination

author img

By ETV Bharat Kerala Team

Published : Apr 4, 2024, 2:24 PM IST

ആറ്റിങ്ങലിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് അടൂർ പ്രകാശ്. എൽഡിഎഫ് ആണ് തങ്ങളുടെ എതിരാളിയെന്നും അടൂർ.

ADOOR PRAKASH FILES NOMINATION  UDF CANDIDATE FILES NOMINATION  LOK SABHA POLLS FROM ATTINGAL  LOK SABHA ELECTION 2024
ലോക്‌സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേളശ
ലോക്‌സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11:30 ഓടെ കലക്‌ടറേറ്റിലെത്തിയ അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം വരണാധികാരിയായ എ ഡി എം സി പ്രേംജിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, കരകുളം കൃഷ്‌ണ പിള്ള, വർക്കല കഹാർ എന്നിവർക്കൊപ്പം എത്തിയാണ് അടൂർ പ്രകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

ആറ്റിങ്ങലിൽ യുഡിഎഫും എൽ ഡി എഫും തമ്മിലാണ് പോരാട്ടമെന്ന് നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് ഇവിടെ നിൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു മങ്ങലും ഏറ്റിട്ടില്ല.

അത് അതിന്‍റേതായ വഴിയിൽ പോകുന്നുണ്ട്. വോട്ട് ഇരട്ടിപ്പിനെ സംബന്ധിച്ച് പരാതി കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട്. ആ കൊടുത്തതനുസരിച്ച് പരിഹാരമാർഗങ്ങൾ പൂർണ്ണമായും കണ്ടെത്തിയില്ല എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്. അക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അടൂർ പ്രകാശ് പ്രചരണത്തിന് സജീവമല്ലെന്ന വിമർശനത്തോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിജയിക്കാൻ വേണ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതിനുവേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങളും പോരാട്ടങ്ങളും നടത്തും. ആ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരിക്കലും പിന്നോക്കം പോകാറില്ല. ഈ പോരാട്ടത്തിൽ ഒരു ഇഞ്ച് പോലും പുറകോട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

പ്രധാനപ്പെട്ട പാർട്ടി എന്ന നിലയിൽ മൂന്ന് പേർ മത്സരിക്കുമ്പോൾ അത് ത്രികോണ മത്സരമാകും. അതിന് ഇപ്പോൾ ഒരു പ്രത്യേകത ഒന്നുമില്ല. ഇവിടെ മാത്രം ത്രികോണ മത്സരം എന്ന് പറയുന്നതിൽ അർഥമില്ല. സ്വാഭാവികമായും തങ്ങളുടെ എതിരാളി എൽ ഡി എഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു': നാമനിർദേശ പത്രിക സമർപ്പിച്ച് രാജീവ്‌ ചന്ദ്രശേഖർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.