ETV Bharat / state

ഇത്തവണയും പതിവ് തെറ്റിച്ചില്ല; അയ്യനെക്കാണാൻ നടൻ ജയറാം ശബരിമലയിലെത്തി

ശബരിമലയിൽ ദർശനം നടത്തി നടൻ ജയറാം. തുലാമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് (ഒക്‌ടോബർ 21) രാത്രി 10ന് ശബരിമല നട അടയ്ക്കും.

ACTOR JAYARAM  SABARIMALA NEWS  ശബരിമല വാർത്തകൾ  നടൻ ജയറാം ശബരിമലയിൽ ദർശനം നടത്തി
ACTOR JAYARAM VISITED SABARIMALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 12:33 PM IST

പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ശബരിമലയിൽ ദർശനം നടത്തി നടൻ ജയറാം. ഇന്നലെയാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയിൽ വൻ ഭക്‌തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെയിലാണ് തൻ്റെ തിരക്കുകളെല്ലാം തന്നെ മാറ്റിവച്ചുകൊണ്ട് അയ്യനെക്കാണാൻ താരം എത്തിയത്.

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി എത്തിയ ജയറാം ശ്രീകോവില്‍ നടയിലെത്തി അയ്യനെ തൊഴുതു. പിന്നീട് ശബരിമല ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരര്, കണ്‌ഠരര് ബ്രഹ്മദത്തന്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് ജയറാം സന്നിധാനത്തു നിന്ന് മടങ്ങിയത്.

ACTOR JAYARAM  SABARIMALA NEWS  ശബരിമല വാർത്തകൾ  നടൻ ജയറാം ശബരിമലയിൽ ദർശനം നടത്തി
നടൻ ജയറാം കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്‌മദത്തൻ എന്നിവർക്കൊപ്പം (ETV Bharat)

മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജയറാമിന് തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി പുതിയ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. തമിഴില്‍ സൂര്യയോടും തെലുങ്കില്‍ അല്ലു അര്‍ജുനോടും ഒപ്പമുള്ള ചിത്രങ്ങള്‍ പണിപ്പുരയിലാണ്.

അതിനിടെ തുലാമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് (ഒക്‌ടോബർ 21) രാത്രി 10ന് ശബരിമല നട അടക്കും. തുലാമാസ പൂജയ്ക്കായി നട തുറന്ന ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാളും ഈ വർഷം വൻ വർധനവുണ്ടായി. ഒക്‌ടോബർ 16 മുതൽ ഇതുവരെ 1.22 ലക്ഷം തീർഥാടകർ ശബരിമലയിൽ എത്തി.

Devotees at Sabarimala (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൂജയ്ക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിന് പുറമെ വെർച്വൽ ക്യൂ സംവിധാനം വഴിയുള്ള ബുക്കിങ്ങുകളുടെ എണ്ണത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവാണുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വെർച്വൽ ക്യൂ ബുക്കിങ് 50,000 കടന്നിരുന്നു. 41 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടന കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്.

ശബരിമല (ETV Bharat)

അതിനാല്‍ തീർഥാടകരുടെ തിരക്ക് ഇപ്പോഴുള്ളതിനെക്കാൾ ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. വെർച്വൽ ക്യൂ സംവിധാനത്തിൽ ശബരിമല ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തീർഥാടകർക്ക് ദർശന ടിക്കറ്റുകളും പ്രസാദങ്ങളും ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകിയിട്ടുളള നിയുക്ത കേന്ദ്രങ്ങളിൽ ദർശനത്തിനായി സ്ലോട്ടുകളും ബുക്ക് ചെയ്യാവുന്നതാണ്.

Also Read: ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.