തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തിയ ഏഴാം ക്ലാസ് തുല്യത പരീക്ഷയില്‍ നടന്‍ ഇന്ദ്രന്‍സിന് മിന്നും ജയം. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് വിജയം സ്വന്തമാക്കിയത്. ഇന്ന് (നവംബര്‍ 15) വൈകിട്ട് നാല് മണിയോടെയായിരുന്നു സാക്ഷരത മിഷന്‍ തുല്യത പരീക്ഷകളുടെ ഫലപ്രഖ്യാപനം.
നടന്‍റെ വിജയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. എസ്‌എസ്‌എല്‍സി കൂടി പാസായാല്‍ നടന്‍ ഇന്ദ്രന്‍സ് ഔദ്യോഗികമായി സാക്ഷരത മിഷന്‍റെ അംബാസഡറാകും. ഓഗസ്റ്റില്‍ നടന്ന ഏഴാം ക്ലാസ് തുല്യത പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പരീക്ഷകളായിരുന്നു ഇന്ദ്രന്‍സ് എഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളിലായിരുന്നു ഇന്ദ്രന്‍സ് പരീക്ഷയെഴുതിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിലവില്‍ സിനിമ തിരക്കുകളുമായി നടന്‍ കാസര്‍ഗോഡാണ്. ഏഴാം തരം തുല്യതാകോഴ്‌സില്‍ ആകെ രജിസ്റ്റര്‍ ചെയ്‌തത് 1604 പേരാണ്. ഇതില്‍ 1043 പേര്‍ പരീക്ഷ എഴുതി. 1007 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 396 പുരുഷന്മാരും 611 സ്ത്രീകളും ഉള്‍പ്പെടുമെന്നും സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഒലീന അറിയിച്ചു.
നാലാം തരം തുല്യതാകോഴ്‌സില്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത 970 പേരില്‍ 487 പേരാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 151 പുരുഷന്മാരും 336 സ്ത്രീകളുമാണുളളത്. 476 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 150 പുരുഷന്മാരും 326 സ്ത്രീകളും ഉള്‍പ്പെടും.