ETV Bharat / state

വയനാടിനെ ചേര്‍ത്തുപിടിച്ച് ചലച്ചിത്ര താരം ധനുഷ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി - Dhanush Extends Support to Wayanad

author img

By ETV Bharat Kerala Team

Published : Aug 11, 2024, 3:31 PM IST

വയനാട് ദുരന്തത്തില്‍ നിന്ന് ആ നാടിനെ കരകയറ്റാന്‍ ഓരോരുത്തരും അക്ഷീണം പ്രയത്നിച്ച് കൊണ്ടേയിരിക്കുകയാണ്. വ്യക്തികളും സംഘടനകളും തകര്‍ന്ന് പോയ ഈ നാടിനെ പുനര്‍നിര്‍മിക്കാന്‍ തങ്ങളാലാകും വിധമുള്ള സഹായങ്ങള്‍ എത്തിക്കുന്നു. ചലച്ചിത്ര താരം ധനുഷും ഈ ഉദ്യമത്തിന്‍റെ ഭാഗമായിരിക്കുകയാണ്.

ACTOR DHANUSH  WAYANAD FLOOD RELIEF  വയനാട് ദുരന്തം  SCREEN CELEBRITIES
Actor Dhanush Extends Support to Wayanad (ETV Bharat)

ചെന്നൈ : വന്‍ ഉരുള്‍ പൊട്ടലിനിരയായ വയനാടിന് സാന്ത്വനമായി ചലച്ചിത്രതാരം ധനുഷും രംഗത്ത്. 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനുഷ് സംഭാവന ചെയ്‌തത്. കഴിഞ്ഞ മാസം മുപ്പതിനാണ് രാജ്യത്തെ മൊത്തം നടുക്കി വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലേക്ക് ദുരന്തം പെയ്‌തിറങ്ങിയത്.

നിരവധി വീടുകള്‍ ഒലിച്ച് പോയി. 400 ജീവനുകള്‍ നഷ്‌ടമായി. സൈന്യം, പൊലീസ്, അഗ്നിശമന സേന, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംയുക്ത രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവനുകള്‍ ചെളിയില്‍ നിന്ന് കോരിയെടുത്തു. നിരവധി പേര്‍ സാമ്പത്തിക ആശ്വാസങ്ങളുമായി രംഗത്ത് എത്തി.

ചലച്ചിത്ര മേഖലയില്‍ നിന്ന് വലിയ തോതിലാണ് വയനാട്ടിലേക്ക് സഹായമെത്തിയത്. നേരത്തെ മലയാളം, തമിഴ്‌, തെലുഗു ഭാഷകളിലെ നിരവധി നടീനടന്‍മാര്‍ സഹായമെത്തിച്ചിട്ടുണ്ട്.

Also Read; മൃതദേഹങ്ങളല്ല ലഭിച്ചത്, കയ്യും തലയും ചിതറിയ ആന്തരികാവയവങ്ങളും...'; വയനാട് റെസ്‌ക്യൂ ടീം മേധാവി ഇടിവി ഭാരതിനോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.