കൊല്ലം : വോട്ടർമാർക്ക് കടുത്ത വേനലിൽ പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമായിരുന്നു എന്ന് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാർ. വോട്ടർമാർക്ക് വേണ്ട ക്രമീകരണങ്ങൾ നടപ്പാക്കാത്തതുകൊണ്ടാണ് പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാർ സംസ്ഥാനത്തിന്‍റെ പല മേഖലകളിലും തളർന്നു വീഴാനും മരിക്കാനും ഇടയായതെന്നും കൃഷ്‌ണകുമാർ കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചില പോളിങ് സ്റ്റേഷനുകളിൽ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാർ തന്നോട് ധിക്കാരപരമായിട്ടാണ് പെരുമാറിയത് പോളിങ്ങിന് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളെ പോലെ പെരുമാറി ഇത്തരം ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം, ഇത്തരം പൊലീസുകാരിൽ നിയമ അവബോധം സൃഷ്‌ടിക്കാനും പെരുമാറാനും പഠിപ്പിക്കണം. ഇതിനായി സർക്കാർ ഒരു സർവകക്ഷി യോഗം വിളിക്കണം എന്നും കൃഷ്‌ണകുമാർ പറഞ്ഞു.
Also Read: കൊല്ലത്ത് പ്രചാരണത്തിനായി കൃഷ്‌ണകുമാറിന്‍റെ കുടുംബവും; അച്‌ഛന്‍ കൂളാണെന്ന് ദിയ കൃഷ്‌ണ
കൊല്ലത്ത് രണ്ടുമണികളുടെ ഭരണവിരുദ്ധ വികാരവും ഒരുവശത്ത് മോദി സർക്കാരിന്‍റെ ഭരണാനുകൂല വികാരവും ആണ് നടന്നത് ജനങ്ങൾക്ക് മോദി പത്തുവർഷം നൽകിയ വികസനത്തിന്‍റെ പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഇടതുമുന്നണിയുടെ ഭരണ വിരുദ്ധതയും സിറ്റിങ്ങ് എംപി എന്ന നിലയ്ക്ക് യുഡിഎഫ് ഒരു വികസന പ്രവർത്തനവും കൊല്ലത്ത് കൊണ്ടുവന്നിട്ടില്ല എന്നുള്ളത് ജനങ്ങൾക്കറിയാം. തനിക്ക് എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും വോട്ട് ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ കൊല്ലത്ത് പ്രവർത്തിക്കും. കൊല്ലത്തെ ജനങ്ങളുമായി ഇടപഴകി എന്തെല്ലാം വികസനം കൊണ്ടുവരാൻ കഴിയുമെന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും കൃഷ്‌ണകുമാർ ജി പറഞ്ഞു. കൊല്ലത്തെ കേരളത്തിലെ നമ്പർ വൺ ജില്ലയായി മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് ലഭിക്കുമെന്നും കൃഷ്‌ണകുമാർ അവകാശപ്പെട്ടു.