ETV Bharat / state

സാമ്പത്തിക സഹായം ചോദിച്ചെത്തി; ആർ ഡി ഏജന്‍റിന്‍റെ ഒന്നരലക്ഷം കവർന്നു മുങ്ങിയ യുവതി പിടിയില്‍ - accused arrested for theft case - ACCUSED ARRESTED FOR THEFT CASE

പിടിയിലായത് നെടുമങ്ങാട് പെരുമല സ്വദേശി പുത്തൻ വീട്ടിൽ ബിന്ദു. പ്രതി പിടിയിലാത് കഴിഞ്ഞ ദിവസം വെെകിട്ട്. പോസ്റ്റ് ഓഫിസ് കലക്ഷൻ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗാണ് പ്രതി മോഷ്‌ടിച്ചത്.

STEALING MONEY CASE  THEFT CASE IN PATHANAMTHITTA  ആർ ഡി ഏജന്‍റിന്‍റെ പണം കവർന്ന കേസ്  PATHANAMTHITTA THEFT CASE UPADATES
Bindu (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 7:59 AM IST

പത്തനംതിട്ട : സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടിൽ നിന്നും ഒന്നരലക്ഷം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തൻ വീട്ടിൽ ബിന്ദു (36) ആണ് പന്തളം പൊലീസിന്‍റെ പിടിയിലായത്. ഒന്നരമാസം മുമ്പ് പത്തനംതിട്ട മാന്തുകയിലെ ഒരു വീട്ടിൽ നിന്നാണ് പ്രതി പണം മോഷ്‌ടിച്ച് കടന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.

പൊലീസിന്‍റെ അന്വേഷണത്തിൽ യുവതിയുടെ അമ്മയുടെ നൂറനാട് പാറ്റൂർ തടത്തിൽ പറമ്പിൽ വീട്ടിൽ നിന്നും ബുധനാഴ്‌ച വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മോഷ്‌ടാവിനായുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്‍റെ ചികിത്സയ്ക്കും എന്ന് പറഞ്ഞു സാമ്പത്തിക സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫിസ് ആർ ഡി ഏജൻറ്റായി ജോലി നോക്കുന്ന വീട്ടമ്മയേയും സമീപിച്ചത്. കലക്ഷൻ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്‍റെ സിറ്റൗട്ടിൽ വച്ചിട്ട് ഇവർ വീട്ടിനുള്ളിൽ കയറിയ തക്കം നോക്കി യുവതി ബാഗ് കവർന്ന് രക്ഷപ്പെടുകയായിരുന്നു.

പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന പ്രതിയെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും അന്വേഷണം വ്യാപകമാക്കിയതിനെ തുടർന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Also Read: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.