തിരുവനന്തപുരം: നിരവധി കഞ്ചാവ് കേസുകളിലെ പ്രതി ആന്‍റി നെർക്കോട്ടിക് സ്ക്വാഡിന്‍റെ പിടിയിൽ. കഞ്ചാവ് വില്‍പന ഭവനഭേദനം മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയായ വെളിയംകോട് സാജു നിവാസിൽ സാബുവാണ് പിടിയിലായത്.
നെല്ലിമൂട്ടിൽ ഒളിവിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവും, ഇവ തൂക്കി വില്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.
റൂറൽ എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് ആൻ്റി നർക്കോട്ടിക് സ്ക്വാഡും, നെയ്യാറ്റിൻകര ഇൻസ്പെകടറും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ (മാര്‍ച്ച് 31) നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ALSO READ: മയക്കുമരുന്ന് വിറ്റ് സമ്പാദിച്ചത് 23 കോടി; എക്‌സൈസ് കോൺസ്‌റ്റബിൾമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി