ETV Bharat / state

കോഴിക്കോട് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ - MINOR RAPE CASE KOZHIKODE - MINOR RAPE CASE KOZHIKODE

ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പുറകിലൂടെ എത്തിയ പ്രതി കടന്ന് പിടിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

KOZHIKODE NEWS  LATEST MALAYALAM NEWS  പത്തു വയസുകാരിയെ പീഡിപ്പിച്ചു  പോക്‌സോ കേസ്
Fasil (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 3:49 PM IST

കോഴിക്കോട്: പന്നിയങ്കരയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. മാങ്കാവ് സ്വദേശി ഫാസിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് (ഓഗസ്റ്റ് 17) പ്രതി പിടിയിലാകുന്നത്. ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.

പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന ഈ കേസിൽ ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്ത് വയസുകാരിയായ പെൺകുട്ടിയെ സ്‌കൂട്ടറിൽ പിന്നാലെ എത്തി കടന്ന് പിടിക്കുകയായിരുന്നു.

പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹൈലൈറ്റ് മാളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുൻപും സമാനമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്നു ഇയാള്‍. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്‌തു.

Also Read: 10 വയസുകാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51-കാരൻ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.