ETV Bharat / state

റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദ് തിരോധാനം; അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം - REAL ESTATE DEALER MISSING CASE - REAL ESTATE DEALER MISSING CASE

റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടൂർ മുഹമ്മദിനെ കാണാതായിട്ട് ഒരു വർഷമായെന്നും തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു.

REAL ESTATE DEALER  AATTOOR MUHAMMED MISSING CASE  റിയൽ എസ്റ്റേറ്റ് വ്യാപാരി തിരോധാനം  കോഴിക്കോട് വ്യാപാരിയുടെ തിരോധാനം
Press conference at calicut press club by action committee (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 5:17 PM IST

കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടൂർ മുഹമ്മദ് എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആക്ഷൻ കമ്മറ്റി. 2023 ഓഗസ്റ്റ് 21ന് മാമിയെ കോഴിക്കോട് നഗരത്തിൽ നിന്നും കാണാതായി ഒരു വർഷം പൂർത്തിയാവുന്ന ഈ ഘട്ടത്തിലും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന സംശയം ബലപ്പെടുത്തുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിജീഷിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഒരു തെളിവും ഇത്രയും കാലത്തിനുള്ളിൽ കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള പൊലീസിൻ്റെ അന്വേഷണം തൃപ്‌തികരമല്ലന്നും കാണാതായ മാമിയുടെ കുടുംബം പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും നടക്കാവ് സ്റ്റേഷനിൽ വീണ്ടും നിയമിക്കുന്നത് സംശയത്തിനിട നൽകുന്നുണ്ടെന്ന് കുടുംബം പറഞ്ഞു.

ഇതുവരെ കാര്യക്ഷമമായ രീതിയിൽ അന്വേഷണം നടത്താതിരുന്ന അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 17 ന് ഹർജി കോടതി വിണ്ടും പരിഗണിക്കും.

Also Read: വീട്ടുകാരുടെ കർശന നിയന്ത്രണത്തിൽ മനംമടുത്ത് വീട് വിട്ടു; ഒന്നര മാസത്തിന് ശേഷം 15കാരനെ ചെന്നൈയിൽ കണ്ടെത്തി, തുണയായത് ഇൻസ്റ്റാഗ്രാം അക്കൗണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.