ETV Bharat / state

പഞ്ച് കുറഞ്ഞ് അഞ്ചാം ഘട്ടം: 57.44% പോളിങ്; പൊതുവേ സമാധാനപരം - 2024 Loksabha election Phase 5 - 2024 LOKSABHA ELECTION PHASE 5

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം അവസാനിച്ചപ്പോള്‍ 57.44% പോളിങ് രേഖപ്പെടുത്തി.

LOKSABHA ELECTION PHASE 5 POLLING  2024 LOKSABHA ELECTION  ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്
Representative Image (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 20, 2024, 10:57 PM IST

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം അവസാനിച്ചപ്പോള്‍ 57.44% പോളിങ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുല്‍ പോളിങ്, 73%. മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിള്‍ 48.88% മാത്രം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേ സമയം രണ്ടാം ഘട്ട അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയിൽ 60.70% പോളിങ് രേഖപ്പെടുത്തി.

ലഡാക്കിൽ 67.15 % (1 സീറ്റ്), ജാർഖണ്ഡിൽ 63 % (3 സീറ്റുകൾ), ജമ്മുകാശ്മീരില്‍ 54.49(1 സീറ്റ്), ഉത്തർപ്രദേശിൽ 57.79 % (14 സീറ്റുകൾ), ബിഹാറിൽ 52.6 % എന്നിങ്ങനെയാണ് അഞ്ചാം ഘട്ടത്തിലെ പോളിങ്.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 പാർലമെന്‍റ് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ച 94,000 പോളിങ് സ്‌റ്റേഷനുകളിലായി 8.95 കോടി വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചു. നാല് ഘട്ടങ്ങളിൽ ഏകദേശം 451 ദശലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്‌തത്.

അഞ്ചാം ഘട്ടം താരതമ്യേന ചെറുതായിരുന്നെങ്കിലും നിരവധി താര സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് നടന്ന ഘട്ടമാണ്. രാജ്‌നാഥ് സിങ് (ലക്‌നൗ), രാഹുൽ ഗാന്ധി (റായ്ബറേലി), ഒമർ അബ്‌ദുള്ള (ബാരാമുള്ള), ചിരാഗ് പാസ്വാൻ (ഹാജിപൂർ) പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), സ്‌മൃതി ഇറാനി (അമേഠി) തുടങ്ങിയ പ്രമുഖരുടെ വിധി നിര്‍ണയം അഞ്ചാം ഘട്ടത്തിലാണ് കഴിഞ്ഞത്.

അഞ്ചാം ഘട്ടം അവസാനിച്ചതോടെ, 25 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 428 ലോക്‌സഭ സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം മെയ് 25-നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനുമായി നടക്കും.

Also Read : യുപിയില്‍ ബിജെപിക്ക് 8 തവണ വോട്ട് ചെയ്‌ത സംഭവം; പ്രതി പിടിയില്‍ - UP Lok Sabha Election 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.