പത്തനംതിട്ട: മണ്ഡലമകരവിളക്ക് കാലത്ത് നടതുറന്നതു മുതൽ ഇന്ന് (ഡിസംബര്‍ 05) രാവിലെ 11 വരെയുള്ള കണക്കനുസരിച്ച് ശബരിമലയിലെത്തിയത് 15 ലക്ഷം തീർഥാടകർ. റെക്കോര്‍ഡ് വർധനവാണ് തീർഥാടകരുടെ എണ്ണത്തില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ നാലു വരെ എത്തിയത് 10,04,607 തീർഥാടകരാണ്. എന്നാൽ ഇക്കുറി ഇന്നലെ (ഡിസംബര്‍ 04) വരെ 14,62,864 തീർഥാടകർ എത്തി.
4,58,257 പേരുടെ വർധനവ് ഇന്നലെ വരെ ഉണ്ടായി. ശബരിമലയിൽ ഇന്ന് രാവിലെ മൂന്നിനു നട തുറന്നതു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കനുസരിച്ച് 37844 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 6,531 പേരും ദർശനം നടത്തി. ഇന്നലെ ആകെ 70,529 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 12,106 പേരും ദർശനം നടത്തി. പമ്പവഴി 69,948 പേരും പുല്ലുമേടുവഴി 581 പേരും ദർശനം നടത്തി.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala-5.jpg)
നീക്കം ചെയ്‌തത് 1640 ലോഡ് മാലിന്യം
ശബരിമലയിൽ ഇത്തവണ മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്‌തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയും ചേർന്ന് മാലിന്യം നീക്കം ചെയ്‌തത്. പത്തനംതിട്ട ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റിയിലെ വിശുദ്ധി സേന വളണ്ടിയർമാരാണ് മാലിന്യം നീക്കം ചെയ്‌ത് വൃത്തിയും ശുദ്ധിയുമുള്ള ശബരിമലയ്ക്ക് തിളക്കം പകരുന്നത്.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala-9.jpg)
ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്. അഞ്ച് ട്രാക്‌ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിൻ്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററുകളില്‍ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. മണിക്കൂറിൽ 700 കിലോയാണ് ഇവിടത്തെ സംസ്‌കരണ ശേഷി.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala-2.jpg)
പമ്പയിൽ മൂന്ന് ട്രാക്‌ടറുകളിലായി ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത്. അപ്പാച്ചിമേട് ടോപ്പ് മുതൽ ചാലക്കയം വരെയുള്ള പ്രദേശങ്ങളിൽ നിന്നും ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോർഡിൻ്റെ പമ്പയിലെ ഇൻസിനിറേറ്ററുകളിൽ സംസ്‌കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്‌കരണം.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala-3.jpg)
ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വളണ്ടിയർമാർ പ്രവർത്തിക്കുന്നു. പമ്പയിൽ 210, നിലയ്ക്കൽ ബേസിൽ 450, പന്തളം 20, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേന വിന്യാസം. സേനയ്‌ക്കൊപ്പം ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയുടെ ഭാഗമായി ദേവസ്വം ബോർഡ് ജീവനക്കാർ ദിവസവും ഒരു മണിക്കൂർ തിരുമുറ്റവും നടപന്തലും മാളികപ്പുറവും വൃത്തിയാക്കുന്നുണ്ട്.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala-4.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടു ലോഡ് മാലിന്യമാണ് ദൈനംദിനം ഇങ്ങനെ നീക്കം ചെയ്യുന്നത്. ശബരിമലയിലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും ദിവസവും ശുചിത്വ യാത്ര നടത്തി സന്നിധാനവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതായും ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു.
![SABARIMALA NEWS ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധന SABARIMALA PILGRIMS VISITS MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/05-12-2024/23051001_sabarimala.png)